l o a d i n g

ഗൾഫ്

ഇടിഞ്ഞിടിഞ്ഞ് രൂപ, ഈ വര്‍ഷത്തെ മോശം കറന്‍സി, ഡോളറിന് 90 രൂപയിലേക്ക് കയറുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 27, 2025

മുംബൈ - 2025 ലെ ഏറ്റവും മോശം കറന്‍സിയായി ഇന്ത്യന്‍ രൂപ. 2025 ജനുവരി-ഒക്ടോബര്‍ കാലയളവില്‍ ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ 4.3 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. അമേരിക്ക-ഇന്ത്യ വ്യാപാരക്കരാര്‍ ഉടനുണ്ടായില്ലെങ്കില്‍ ഡോളറിനെതിരേ രൂപയുടെ മൂല്യം 90 കടന്നേക്കുമെന്നാണ് വിദേശവിനിമയ വിപണിയുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. അതായത് ഒരു ഡോളറിന് 90 രൂപ നല്‍കണം.

നവംബര്‍ 21-ന് വ്യാപാരത്തിനിടെ ഇന്ത്യന്‍ രൂപ ഡോളറിനെതിരേ പുതിയ താഴ്ചയിലെത്തിയിരുന്നു. ഡോളറൊന്നിന് 89.66 എന്ന നിലയിലേക്കാണ് കൂപ്പുകുത്തിയത്. ഇതിനുശേഷം തിരിച്ചുകയറിയ രൂപ 89.27 നിലവാരത്തിലാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഈ സാമ്പത്തിക വര്‍ഷമെടുത്താല്‍ ജാപ്പനീസ് യെന്നിനുപിന്നില്‍ രണ്ടാമതാണ് രൂപ. ജാപ്പനീസ് യെന്‍ 4.36 ശതമാനം ഇടിവുനേരിട്ടപ്പോള്‍ രൂപക്കിത് 4.26 ശതമാനമാണ്.

ഏതാനും മാസമായി ഡോളറിനെതിരേ രൂപ തുടര്‍ച്ചയായി ഇടിയുകയാണ്. ഓഹരിവിപണയില്‍ വിദേശനിക്ഷേപകര്‍ തുടര്‍ച്ചയായി ഓഹരികള്‍ വിറ്റഴിക്കുന്നതും യു.എസിന്റെ ഉയര്‍ന്ന തീരുവയും സ്വര്‍ണം, വെള്ളി എന്നിവയുടെ ഉയര്‍ന്ന വിലയുമാണ് രൂപക്ക് തിരിച്ചടിയാകുന്നത്. ഏഷ്യന്‍ കറന്‍സികളായ ചൈനീസ് യുവാന്‍, ഇന്‍ഡൊനീഷ്യന്‍ റുപയ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വന്‍വീഴ്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്‍ഡൊനീഷ്യന്‍ റുപയക്കിത് 2.9 ശതമാനവും ഫിലിപ്പീന്‍ പെസോക്ക് 1.3 ശതമാനവുമാണ്. ചൈനീസ് യുവാന്റെ മൂല്യം ഉയരുകയാണ്.
ഡോളറുമായുള്ള വിനിമയമൂല്യം ക്രമീകരിക്കുന്നതിന് തുടര്‍ച്ചയായി വിപണിയിലിടപെടുന്ന ചൈനീസ് വിദേശവിനിമയനയം ഇതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഡോളര്‍ കരുത്ത് വീണ്ടെടുത്തതും രൂപയുടെ മൂല്യത്തെ കാര്യമായി ബാധിച്ചു. രണ്ടുമാസത്തിനിടെ ഡോളറിന്റെ മൂല്യത്തില്‍ 3.6 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. ഇതും ഇന്ത്യന്‍ കറന്‍സിക്ക് സമ്മര്‍ദം കൂട്ടുന്നതാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026