തിരുവനന്തപുരം: ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്. തിരുവനന്തപുരം ആര്യങ്കോടാണ് സംഭവം. എസ്.എച്ച്.ഒയെ വെട്ടാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധമെന്ന നിലയിലാണ് പ്രതി കൈരി കിരണിനെതിരെ പോലീസ് വെടിയുതിര്‍ത്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
കാപ്പാ കേസില്‍ നാടുകടത്തിയ പ്രതിയാണ് കൈരി കിരണ്‍. കാപ്പ ലംഘിച്ച് കൈരി കിരണ്‍ വീട്ടിലെത്തി എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയത്. കരുതല്‍ തടങ്കലിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് വെട്ടുകത്തി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.
ഈ സാഹചര്യത്തിലാണ് എസ്.എച്ച്.ഒ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് പ്രതിയെ വെടിവച്ചത്. എന്നാല്‍ ഈ സമയത്ത് ഓടിമാറിയതിനാല്‍ വെടിയേറ്റില്ല. പിന്നാലെ പ്രതി സംഭവസ്ഥലത്ത് നിന്നു ഓടി രക്ഷപ്പെടുകയും ചെയ്തു.
Related News