l o a d i n g

ഗൾഫ്

കൗസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബിരുദദാനം; ആഭ്യന്തര മന്ത്രാലയത്തിലെ 66 ഉദ്യോഗസ്ഥര്‍ക്ക് എഐ മാസ്റ്റേഴ്‌സ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 27, 2025

ജിദ്ദ: വിഖ്യാതമായ കിംഗ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കൗസ്റ്റ്) സര്‍വകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബിരുദദാന ചടങ്ങ് ആഘോഷിച്ചു. 45-ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള 593 വിദ്യാര്‍ത്ഥികളാണ് ഇത്തവണ ബിരുദം നേടിയത്. ഇതില്‍, ആഭ്യന്തര മന്ത്രാലയത്തിലെ 66 ഉദ്യോഗസ്ഥര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പ്രോഗ്രാമിലെ മാസ്റ്റര്‍ ബിരുദം ലഭിച്ചു.

ഊര്‍ജ മന്ത്രിയും കൗസ്റ്റ് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, മക്ക മേഖല ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് സൗദ് ബിന്‍ മിഷാല്‍ എന്നിവരുടെ രക്ഷാകര്‍തൃത്വത്തിലും സാന്നിധ്യത്തിലുമായിരുന്നു ചടങ്ങ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മികച്ച സേവനങ്ങള്‍ സൃഷ്ടിക്കുന്നതിനും സുരക്ഷയും പാരിസ്ഥിതിക സുസ്ഥിരതയും കൈവരിക്കുന്നതിനും എഐ സാങ്കേതികവിദ്യകള്‍ക്കും ബിഗ് ഡാറ്റാ വിശകലനത്തിനും മന്ത്രാലയം പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.

ആള്‍ക്കൂട്ട മാനേജ്‌മെന്റ്, സുരക്ഷ, തീര്‍ഥാടകര്‍ക്കുള്ള സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഏത് സംഭവവികാസങ്ങളോടും വേഗത്തിലും കൃത്യതയിലും പ്രതികരിക്കുന്നതിന് തത്സമയ ഡാറ്റാ വിശകലനത്തിനായി വികസിത സാങ്കേതികവിദ്യകളുള്ള ഒരു കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ ആഭ്യന്തര മന്ത്രാലയത്തിനുണ്ട്.

ഹജ്ജ്, ഉംറ തീര്‍ത്ഥാടകരുടെ രാജ്യത്തേക്കുള്ള പ്രവേശനം ലളിതമാക്കുന്ന 'സ്മാര്‍ട്ട് ട്രാക്ക്' വഴിയുള്ള മന്ത്രാലയത്തിന്റെ സംരംഭങ്ങള്‍ വലിയ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതില്‍ ലോകശ്രദ്ധ നേടി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്‌സിന്റെ കീഴിലുള്ള ഈ സംവിധാനം വഴി, തീര്‍ഥാടകര്‍ക്ക് കാത്തിരിപ്പ് സമയം കുറച്ച്, വേഗത്തിലും കൃത്യതയിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026