l o a d i n g

ഗൾഫ്

പ്രതീക്ഷയാണ് വിശ്വാസിയുടെ കരുത്ത് - ഷുക്കൂര്‍ സ്വലാഹി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 28, 2025

ജിദ്ദ: ഒരു വിശ്വാസിയെ ഒരിക്കലും നിരാശ പിടികൂടാന്‍ പാടില്ലെന്നും എപ്പോഴും ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയിലായിരിക്കണമെന്നും ഐ.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി അഭിപ്രായപ്പെട്ടു. ഈ വരുന്ന ഡിസംബറില്‍ കോഴിക്കോട് നടക്കാന്‍ പോകുന്ന എം.എസ്.എം സംസ്ഥാന സമ്മേളനത്തിന്റെ ജിദ്ദ ഏരിയ പ്രചാരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മക്കയില്‍ നിന്ന് ശത്രുക്കളുടെ പീഡനം കാരണം തന്റെ മാതാവിന്റെ ബന്ധുക്കളുള്ള തായിഫിലേക്ക് പോയ പ്രവാചകനെ അവിടെയുള്ള ജനത ക്രൂരമായി ആക്രമിച്ചപ്പോഴും അവരെ നശിപ്പിക്കണമെന്ന താല്പര്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ആ സമൂഹത്തില്‍ നിന്ന് ഭാവിയില്‍ ആരെങ്കിലും നന്നാകുമെന്ന പ്രതീക്ഷയായിരുന്നു പ്രവാചകനെ ഇങ്ങനെ ചിന്തിപ്പിച്ചത്. ഇന്ന് സൗദി അറേബ്യയില്‍ ഒരുപാട് വലിയ പള്ളികളുള്ള, ഫത്വകള്‍ നല്‍കാന്‍ വരെ പ്രാപ്തരായ പണ്ഡിതന്‍മാരുള്ള ഒരു നാടായി തായിഫ് മാറിയെന്നത് പ്രവാചകന്റെ അന്നത്തെ പ്രതീക്ഷ പുലര്‍ന്നതായി നമുക്ക് കാണാം. അവിടെ നിന്ന് തിരിച്ചെത്തി മക്കയിലെ കഅബയിലൊന്ന് പ്രവേശിക്കാന്‍ അനുമതി ചോദിച്ച പ്രവാചകനെ തിരിച്ചയച്ച അതിന്റെ താക്കോല്‍ സൂക്ഷിപ്പുകാരനായ ഉസ്മാന്‍ ഇബ്‌നു ത്വല്‍ഹയോട് ഈ താക്കോല്‍ക്കൂട്ടം ഒരു നാള്‍ തന്റെ കയ്യില്‍ വരുമെന്ന പ്രത്യാശയുടെ മറുപടിയാണ് പ്രവാചകന്‍ നല്‍കിയത്. ഇതും പിന്നീട് യാഥാര്‍ഥ്യമാകുന്നത് ചരിത്രത്തില്‍ നമുക്ക് കാണാവുന്നതാണ്. ഇത്തരം ശുഭപ്രതീക്ഷകളാണ് അധാര്‍മികതയും ലഹരിയും ലിബറല്‍ ചിന്തകളുമെല്ലാം വ്യാപകമാകുന്ന ഈ കാലഘട്ടത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന് ജനങ്ങള്‍ക്ക് നല്‍കാനുള്ളതെന്നും പുതിയ തലമുറയെ ധാര്‍മികതയിലും യഥാര്‍ത്ഥ വിശ്വാസത്തിലുമൂന്നിയ ഒരു ജീവിതത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ലക്ഷ്യംവെച്ചാണ് അടുത്ത മാസം കെഎന്‍എമ്മിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എം.എസ്.എം കോഴിക്കോട് സമ്മേളനം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് 'സമസ്ത മുസ്ല്യാക്കളുടെ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനങ്ങളിലൂടെ' എന്ന വിഷയത്തില്‍ നസ്‌റുദ്ധീന്‍ റഹ്‌മാനി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. എല്ലാ നാടുകളിലും ഏത് കാലഘട്ടങ്ങളിലും വന്ന പ്രവാചകന്‍മാരെല്ലാം വിശ്വാസപരമായ കാര്യങ്ങളില്‍ ഒരേ ആശയമായിരുന്നു പ്രബോധനം നടത്തിയിരുന്നതെന്നും അതിനാല്‍ ലോകാവസാനം വരെ അതില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അവര്‍ പഠിപ്പിച്ച ഏകദൈവവിശ്വാസത്തിന് വിരുദ്ധമായി സൃഷ്ടാവ് നല്‍കിയ കഴിവില്‍ നിന്ന് ആരോടും ചോദിക്കാമെന്ന ആശയം മുസ്ലിംകള്‍ക്കിടയില്‍ പ്രചരിപ്പിച്ചത് ഷിയാക്കളാണ്. എന്നാല്‍ അവരില്‍ നിന്ന് കടമെടുത്ത ഈ ആശയം സുന്നികളുടെ ലേബലില്‍ കേരളത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്നും തെളിവുകള്‍ നിരത്തിക്കൊണ്ട് അദ്ദേഹം ഉണര്‍ത്തി. അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നൂരിഷ വള്ളിക്കുന്ന് സ്വാഗതവും നയീം മോങ്ങം നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026