l o a d i n g

ഗൾഫ്

സൗരവികിരണം: എയര്‍ബസ് എ320 വിമാനങ്ങള്‍ക്ക് സുരക്ഷാ ഭീഷണി: ആഗോള തലത്തില്‍ സര്‍വീസുകള്‍ മുടങ്ങാന്‍ സാധ്യത

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 29, 2025

ന്യൂഡല്‍ഹി: കടുത്ത സൗരവികിരണം (Solar Radiation) കാരണം എയര്‍ബസ് എ320 ശ്രേണിയില്‍പ്പെട്ട വിമാനങ്ങളുടെ ഫ്‌ലൈറ്റ് കണ്‍ട്രോള്‍ ഡാറ്റാ സിസ്റ്റങ്ങള്‍ക്ക് തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വിമാന നിര്‍മാണക്കമ്പനിയായ എയര്‍ബസ് തന്നെയാണ് ഇക്കാര്യം സംബന്ധിച്ച് അടിയന്തര സുരക്ഷാ നിര്‍ദേശം പുറപ്പെടുവിച്ചത്.

F320 കുടുംബത്തില്‍പ്പെട്ട വലിയൊരു വിഭാഗം വിമാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി, നിര്‍ണായകമായ സോഫ്റ്റ്വെയര്‍ അല്ലെങ്കില്‍ ഹാര്‍ഡ്വെയര്‍ അപ്ഗ്രഡേഷനുകള്‍ ഉടനടി നടപ്പാക്കണമെന്ന് എയര്‍ബസ് വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ അപ്ഗ്രഡേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നതുവരെ എയര്‍ബസ് A320 മോഡല്‍ വിമാനങ്ങളുടെ ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകള്‍ക്ക് തടസ്സമുണ്ടാകാന്‍ സാധ്യതയുണ്ട്.

അമിതമായ സൗരവികിരണം വിമാനത്തിന്റെ ഫ്‌ളൈറ്റ് കണ്‍ട്രോള്‍ യൂണിറ്റുകളെ ബാധിക്കുകയും, അതുവഴി വിമാനത്തിന്റെ സഞ്ചാരം നിയന്ത്രിക്കുന്ന ഡാറ്റാ സിസ്റ്റത്തില്‍ തകരാറുകള്‍ ഉണ്ടാക്കുകയും ചെയ്യും. ഇത് വിമാനത്തിന്റെ സുരക്ഷിതമായ പ്രവര്‍ത്തനത്തെ ബാധിക്കാമെന്നതാണ് പ്രധാന ആശങ്ക.

ഈ സുരക്ഷാ ആശങ്കയ്ക്ക് ബലം നല്‍കുന്ന ഒരു സംഭവം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെക്‌സിക്കോയില്‍നിന്ന് ന്യൂജേഴ്‌സിയിലേക്ക് പറക്കുകയായിരുന്ന ജെറ്റ്ബ്ലൂ വിമാനക്കമ്പനിയുടെ A320 വിമാനം ഫ്‌ലോറിഡയില്‍ അടിയന്തരമായി ഇറക്കേണ്ടിവന്നു. ഈ സംഭവത്തിന് കാരണം സൗരവികിരണം മൂലമുള്ള ഡാറ്റാ തകരാറാണോ എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.

ഈ സുരക്ഷാ മുന്നറിയിപ്പ് ഇന്ത്യയിലെ പ്രധാന വിമാനക്കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ നേരിട്ട് ബാധിക്കും. A320 ശ്രേണിയിലുള്ള വിമാനങ്ങളാണ് ഇന്ത്യയിലെ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ നട്ടെല്ല്. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ 350-ഓളം വിമാനങ്ങള്‍ A320 ശ്രേണിയില്‍പ്പെട്ടതാണ്. എയര്‍ ഇന്ത്യക്ക് ഏകദേശം 120 A320 വിമാനങ്ങളുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കമ്പനിക്കും 40-ഓളം A320 വിമാനങ്ങളുണ്ട്.

ഈ വിമാനങ്ങളില്‍ സോഫ്റ്റ്വെയര്‍ അപ്ഗ്രഡേഷന്‍ നടത്തേണ്ടിവരുമ്പോള്‍, ഓരോ വിമാനവും സര്‍വീസില്‍നിന്ന് താല്‍ക്കാലികമായി പിന്‍വലിക്കേണ്ടിവരും. ഇത് കാരണം വിമാന സര്‍വീസുകള്‍ വൈകാനും റദ്ദാക്കപ്പെടാനും സാധ്യതയുണ്ടെന്ന് വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

എയര്‍ബസ് അ320 ശ്രേണിയില്‍പ്പെട്ട വിമാനങ്ങള്‍ ലോകമെമ്പാടുമുള്ള എയര്‍ലൈനുകള്‍ സര്‍വീസിനായി ഉപയോഗിക്കുന്നുണ്ട്. അതിനാല്‍, എയര്‍ബസ് നല്‍കിയിട്ടുള്ള ഈ അടിയന്തര സുരക്ഷാ നിര്‍ദേശം ഈ മോഡല്‍ ഉപയോഗിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും വിമാനക്കമ്പനികള്‍ക്കും ബാധകമാണ്.
എയര്‍ബസ് A320 ശ്രേണിയില്‍പ്പെട്ട വിമാനങ്ങള്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വിമാനങ്ങളില്‍ ഒന്നാണ്. യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി (EASA) പുറത്തിറക്കിയ അടിയന്തര എയര്‍വര്‍ത്തിനെസ്സ് നിര്‍ദേശം ഈ വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ കമ്പനികള്‍ക്കും രാജ്യങ്ങള്‍ക്കും ബാധകമാണ്.

A320 ശ്രേണിയിലുള്ള പതിനായിരക്കണക്കിന് വിമാനങ്ങളില്‍ 6,000-ത്തോളം വിമാനങ്ങള്‍ക്കാണ് ഈ അപ്ഗ്രഡേഷന്‍ വേണ്ടിവരുന്നത്. മിക്ക വിമാനങ്ങളിലും സോഫ്റ്റ്വെയര്‍ മാറ്റം കുറഞ്ഞ സമയം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെങ്കിലും, ചില പഴയ വിമാനങ്ങള്‍ക്ക് ഹാര്‍ഡ്വെയര്‍ മാറ്റങ്ങള്‍ വേണ്ടിവരും, ഇത് കൂടുതല്‍ സമയം സര്‍വീസ് തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്.

ഏതു രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരായാലും യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട് സര്‍വീസ് സ്റ്റാറ്റസ് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026