കോഴിക്കോട്: കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല (58) അന്തരിച്ചു. അര്‍ബുദ രോഗബാധിതയായി കഴിഞ്ഞ ആറുമാസമായി ചികിത്സയിലായിരുന്നു. കോഴിക്കോട് മൈത്ര ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖത്തെ തുടര്‍ന്ന് ഏതാനും മാസമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു അവര്‍.
കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാനത്തില്‍ ജമീല 2021ലെ തെരഞ്ഞെടുപ്പില്‍ 8472 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2005ല്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. 2010, 2020 വര്‍ഷങ്ങളില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി.
അത്തോളി ചോയികുളം സ്വദേശിനിയാണ്. ഭര്‍ത്താവ് കാനത്തില്‍ അബ്ദുറഹ്‌മാന്‍, മക്കള്‍: അയ്‌റീജ് റഹ്‌മാന്‍, അനൂജ.
Related News