ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും കൈത്തോക്കില്‍ ഉപയോഗിക്കുന്ന രണ്ട് റൗണ്ട് വെടിയുണ്ടകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് വെടിയുണ്ടകള്‍ ലഭിച്ചത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്‌കൂളിലെത്തിയ പോലീസ് വെടിയുണ്ടകള്‍ കസ്റ്റഡിയിലെടുത്തു. ട്യൂഷന്‍ സെന്ററിന് സമീപമുള്ള പറമ്പില്‍ നിന്ന് ലഭിച്ചതാണെന്നാണ് വിദ്യാര്‍ത്ഥി പോലീസിന് നല്‍കിയ മൊഴി. കണ്ടെത്തിയ വെടിയുണ്ടകള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Related News