l o a d i n g

ഗൾഫ്

ഷാര്‍ജയില്‍ കേരള സര്‍ക്കാരിന്റെ ഇ-ഫെസിലിറ്റേഷന്‍ സെന്ററിന് അംഗീകാരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 3, 2025

ഷാര്‍ജ: യുഎഇയിലെ പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി, കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ഇ-ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കാന്‍ തത്വത്തില്‍ അംഗീകാരം ലഭിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്ന പ്രവാസികളുടെ ആവശ്യം ഇതോടെ യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയാണ്.

നോര്‍ക്കയുടെ ബിസിനസ് ഹബ്, ഹെല്‍പ് ലൈന്‍ പോലുള്ള ഒറ്റ സംവിധാനങ്ങള്‍ക്കു പകരം, നിരവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ ഈ കേന്ദ്രം വഴി ലഭ്യമാകും. ഇന്ത്യയ്ക്ക് പുറത്തിരുന്ന് ചെയ്യാവുന്ന ഐ.ടി. നിയന്ത്രണങ്ങളില്ലാത്ത വ്യക്തിഗത, കോര്‍പറേറ്റ് സേവനങ്ങളായിരിക്കും ഇതില്‍ ഉള്‍പ്പെടുത്തുക.

തുടക്കത്തില്‍ ഒന്നോ രണ്ടോ വര്‍ഷത്തേക്കായിരിക്കും അനുമതി. പിന്നീട് തുല്യകാലയളവിലേക്ക് പുതുക്കും. കെ-സ്മാര്‍ട്ട്, കെഎസ്.എഫ്.ഇ, നോര്‍ക്ക, പ്രവാസി ക്ഷേമനിധി, ഇ-ഡിസ്ട്രിക്ട്, റവന്യു തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടതും വിദേശത്തിരുന്നു ചെയ്യാവുന്നതുമായ വ്യക്തിഗത, കോര്‍പറേറ്റ് സേവനങ്ങള്‍ ഈ സെന്ററിനു കീഴില്‍ കൊണ്ടുവരാനാണ് ആവശ്യപ്പെട്ടത്.
ഇതു തത്വത്തില്‍ അംഗീകരിച്ച സര്‍ക്കാര്‍ നോര്‍ക്ക സെക്രട്ടറി ഇ.വി.അനുപമയുടെ നേതൃത്വത്തില്‍ യുഎഇ, കുവൈത്ത്, ഖത്തര്‍, യുകെ, യുഎസ് രാജ്യങ്ങളിലെ 5 അംഗീകൃത സംഘടനകളുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് തുടര്‍ ചര്‍ച്ചകള്‍ നടത്തി. യുഎഇയില്‍നിന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനാണ് യോഗത്തില്‍ പങ്കെടുത്തത്. എങ്ങനെ സംവിധാനം നടപ്പിലാക്കണം, സേവന നിരക്ക് എങ്ങനെ ശേഖരിക്കണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
ധനകാര്യം, ടൂറിസ്റ്റ് തുടങ്ങി മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. അന്തിമ ഘട്ടമെന്ന നിലയില്‍ അസോസിയേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥനെ കേരളത്തിലേക്ക് അയച്ച് വിവിധ വകുപ്പുകളിലായി 10 ദിവസത്തെ പരിശീലനവും പൂര്‍ത്തിയാക്കി.

നടപടിക്രമങ്ങള്‍ വേഗത്തിലാക്കി ഔദ്യോഗിക അംഗീകാരം നല്‍കണമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ശ്രീപ്രകാശ് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് അഭ്യര്‍ഥിച്ചു. അതോടൊപ്പം, പോലീസ് എന്‍.ആര്‍.ഐ. സെല്‍: പരാതികള്‍ ഈ കേന്ദ്രത്തിലൂടെ നേരിട്ട് നല്‍കാനുള്ള സൗകര്യം, മുഖ്യമന്ത്രിക്കുള്ള പരാതികളും നിവേദനങ്ങളും നേരിട്ട് നല്‍കാനുള്ള സംവിധാനം. എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. അണ്ടര്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ 'സി.എം. കണക്ട്' നടപ്പാക്കാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ട്.

പരീക്ഷണാര്‍ത്ഥം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടപ്പാക്കുന്ന ഈ സേവനം വിജയകരമായാല്‍, ഇത് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. ഇതിനു പുറമെ, പ്രവാസി ഇന്ത്യക്കാര്‍ക്ക് ആധാര്‍, പാന്‍ കാര്‍ഡ് തുടങ്ങിയ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട സേവനങ്ങള്‍ കൂടി ഇ-ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി നല്‍കാനാകുമോ എന്ന സാധ്യത ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവനും പരിശോധിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026