l o a d i n g

ഗൾഫ്

രിസാലത്തുല്‍ ഇസ്ലാം മദ്രസ ഫെസ്റ്റ്: റെഡ് ഹൗസിന് കിരീടം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 3, 2025

റിയാദ്: രിസാലത്തുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥികളുടെ കലാ-വാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച മദ്രസ ഫെസ്റ്റ് 2025 റിയാദിലെ ദഹബിയ വിശ്രമകേന്ദ്രത്തില്‍ സമാപിച്ചു. അറിവും ആത്മീയതയും കോര്‍ത്തിണക്കിയ മത്സരവേദിയായി മാറിയ ഫെസ്റ്റ്, മദ്രസാ പഠനത്തിനോടൊപ്പമുള്ള
വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ക്ക് മികച്ച ഒരു പ്ലാറ്റ്‌ഫോം ഒരുക്കി. 195 ആണ്‍കുട്ടികളും 158 പെണ്‍കുട്ടികളും ഉള്‍പ്പെടെ 350-ല്‍ അധികം വിദ്യാര്‍ത്ഥികള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് മത്സരങ്ങളില്‍ പങ്കെടുത്തു.

സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലെ ബോയ്സ്, ഗേള്‍സ് ക്യാറ്റഗറികളിലായാണ് മത്സരങ്ങള്‍ നടന്നത്. ഖിറാഅത്ത്, ഹിഫ്ള്, ബുര്‍ദ്ദ അലാപനം തുടങ്ങിയ ഇനങ്ങള്‍ക്ക് പുറമേ, മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, കഥ പറയല്‍, കവിത പാരായണം, വായന തുടങ്ങിയ സാഹിത്യ മത്സരങ്ങളും ശ്രദ്ധേയമായി. കളറിംഗ്, സംഘഗാനം, മലയാള ഗാനം, അറബി ഗാനം, പ്രാര്‍ത്ഥന ഗീതം, അറബി മലയാളം കയ്യെഴുത്ത് തുടങ്ങിയ ഇനങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ബഹുമുഖ പ്രതിഭ തെളിയിക്കുന്നവയായിരുന്നു. ഓരോ ഇനങ്ങളിലും വിദ്യാര്‍ത്ഥികള്‍ കാഴ്ചവെച്ച മികവ് മദ്രസയുടെ പരിശീലന നിലവാരം വ്യക്തമാക്കുന്നതായിരുന്നു.

റെഡ്, യെല്ലോ, ഗ്രീന്‍, ബ്ലൂ എന്നീ നാല് ഹൗസുകള്‍ തമ്മിലായിരുന്നു മത്സരം നടന്നത്. 200 പോയിന്റുകള്‍ നേടി റെഡ് ഹൗസ് ഈ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. 145 പോയിന്റ് നേടി യെല്ലോ ഹൗസ് രണ്ടാം സ്ഥാനത്തും, 125 പോയിന്റ് നേടി ഗ്രീന്‍ ഹൗസ് മൂന്നാം സ്ഥാനത്തും എത്തി. പ്രവാസത്തിലെ പരിമിതികളെ അതിജയിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കരുത്തു പകരുന്നതായിരുന്നു മദ്രസ ഫെസ്റ്റ് എന്ന് നേതാക്കള്‍ പറഞ്ഞു. അബ്ദുല്‍ സലാം വടകര, ഷൗക്കത്ത് സഅദി, അബ്ദുല്‍ റഹ്‌മാന്‍ സഖാഫി, സൈനുദ്ദീന്‍ കുനിയല്‍ തുടങ്ങിയവര്‍ ഫെസ്റ്റിന് നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026