തിരുവനന്തപുരം: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കേരളകൗമുദി പത്രാധിപസമിതി അംഗവുമായിരുന്ന എസ് ജയശങ്കര്‍ (75) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 6.45ഓടെ ജഗതിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. കേരളകൗമുദി തിരുവനന്തപുരം, കണ്ണൂര്‍ ബ്യൂറോകളില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകയൂണിയന്‍ (KUWJ) സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. അവിവാഹിതനായ അദ്ദേഹം സഹോദരിക്കൊപ്പമായിരുന്നു താമസം. തിരുവനന്തപുരം മുന്‍ മേയര്‍ സത്യകാമന്‍ നായരുടെ മകനാണ്. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം നടത്തി.
പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ജയശങ്കറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലും പത്രപ്രവര്‍ത്തകരുടെ നേതാവ് എന്ന നിലയിലും ഏവരുടെയും ആദരവ് നേടിയ വ്യക്തിത്വമായിരുന്നു എസ് ജയശങ്കറിന്റേത്. റിട്ടയര്‍മെന്റിനു ശേഷവും തലസ്ഥാനത്തെ പൊതു വേദികളിലെ സാന്നിധ്യമായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
Related News