ചാലക്കുടി: വാല്‍പ്പാറയില്‍ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ പുലി കടിച്ചുകൊന്നു. അസം സ്വദേശി റോജാവാലിയുടെയും ഷാജിത ബീഗത്തിന്റെയും മകന്‍ സൈഫുല്‍ ആലം ആണ് മരിച്ചത്. കഴിഞ്ഞ എട്ടുമാസത്തിനിടെ വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ കുട്ടിയാണിത്.
വാല്‍പ്പാറ അയ്യര്‍പാടി എസ്റ്റേറ്റിലെ ജെ.ഇ ബംഗ്ലാവ് ഡിവിഷനില്‍ ശനിയാഴ്ച രാത്രിയാണ് പുലിയുടെ ആക്രമണത്തിന് കുട്ടി ഇരയായത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചെടുത്ത് തേയിലത്തോട്ടത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രക്തത്തില്‍ കുളിച്ചുകിടന്ന കുഞ്ഞിനെ കണ്ടത്. വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Related News