l o a d i n g

ഗൾഫ്

ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു, 610 കോടി രൂപയുടെ റീഫണ്ട് നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 7, 2025

ന്യൂഡല്‍ഹി: കഴിഞ്ഞ ഒരാഴ്ചയായി രാജ്യവ്യാപകമായി യാത്രക്കാരെ വലച്ച വ്യോമയാന പ്രതിസന്ധിക്ക് അയവ്. വിമാനങ്ങളുടെ സര്‍വീസ് ശക്തമാക്കിയ ഇന്‍ഡിഗോ, ദുരിതമനുഭവിച്ച യാത്രക്കാര്‍ക്ക് 610 കോടി രൂപയുടെ റീഫണ്ട് നല്‍കിയതായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആഭ്യന്തര വ്യോമയാന വിപണിയുടെ 65% നിയന്ത്രിക്കുന്ന ഇന്‍ഡിഗോ, പ്രതിദിനം 2,300 സര്‍വീസുകള്‍ നടത്തുന്ന നിലയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. ശനിയാഴ്ച 1,500-ല്‍ അധികവും ഞായറാഴ്ച 1,650-ഓളം വിമാന സര്‍വീസുകളും പുനരാരംഭിച്ചു. 138 ലക്ഷ്യസ്ഥാനങ്ങളില്‍ 135 എണ്ണത്തിലേക്കുള്ള കണക്റ്റിവിറ്റി പുനഃസ്ഥാപിച്ചു കഴിഞ്ഞു.

റദ്ദാക്കിയതും വൈകിയതുമായ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ 610 കോടി രൂപയുടെ റീഫണ്ട് നല്‍കി. റദ്ദാക്കലുകള്‍ ബാധിച്ച യാത്രകള്‍ പുനഃക്രമീകരിക്കുന്നതിന് അധിക ഫീസ് ഈടാക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. കുടുങ്ങിക്കിടന്ന യാത്രക്കാരുടെ 3,000 ലഗേജുകള്‍ ഇതിനകം കണ്ടെത്തി തിരികെ നല്‍കി. ബാക്കിയുള്ളവ 48 മണിക്കൂറിനുള്ളില്‍ എത്തിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇന്‍ഡിഗോയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രതിസന്ധി പരിഹരിക്കുന്നതിനായി കൂടുതല്‍ പൈലറ്റുമാരെ ഉള്‍പ്പെടുത്താന്‍ ഇന്‍ഡിഗോ തീരുമാനിച്ചു. ഡിജിസിഎയുടെ ഡ്യൂട്ടി ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി, ഫെബ്രുവരി 10-ഓടെ 158 പൈലറ്റുമാരെയും അടുത്ത ഡിസംബറോടെ 742 പൈലറ്റുമാരെയും ഉള്‍പ്പെടുത്താനാണ് നീക്കം.

പ്രതിസന്ധി ഘട്ടത്തില്‍ യാത്രക്കാര്‍ക്ക് വേണ്ടി റീഫണ്ട്, റീബുക്കിംഗ് പ്രശ്‌നങ്ങള്‍ എന്നിവ ഉടനടി പരിഹരിക്കാന്‍ പ്രത്യേക സെല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026