കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന മഞ്ജുവാര്യരുടെ വാക്കിനെ തുടര്‍ന്നാണ് അന്വേഷണം നടന്നതെന്നും മുഖ്യപ്രതിയെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥയുണ്ടാക്കുകയായിരുന്നുവെന്നും കോടതി കുറ്റ വിമുക്തനാക്കിയ ശേഷം പുറത്തിറങ്ങിയ ദിലീപ് പറഞ്ഞു.
പൊലീസിന്റെ കള്ളക്കഥ തകര്‍ന്നെന്ന് വ്യക്തമാക്കിയ ദിലീപ് ശരിക്കും ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്നും ആരോപിച്ചു. ചില മാധ്യമങ്ങളെ കൂട്ട് പിടിച്ച് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥ കുപ്രചാരണം നടത്തിയെന്നും ദിലീപ് ആരോപിച്ചു. അതിനായി മുഖ്യപ്രതിയെ കൂട്ടുപിടിച്ച് പൊലീസ് സംഘം കള്ളക്കഥ മെനഞ്ഞെടുത്തു. പൊലീസ് സംഘം അവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന മാധ്യമങ്ങളെയും കൂട്ടുപിടിച്ച് കള്ളക്കഥ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഇന്ന് കോടതിയില്‍ പൊലീസുണ്ടാക്കിയ ആ കള്ളക്കഥകളെല്ലാം പൊളിഞ്ഞു. ഈ കേസില്‍ എന്നെ പ്രതിയാക്കാനാണ് യഥാര്‍ഥത്തില്‍ ഗൂഢാലോചന നടന്നത്. തന്റെ ജീവിതം, കരിയര്‍ അങ്ങനെയെല്ലാം തകര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എനിക്ക് വേണ്ടി പ്രാര്‍ഥിച്ച, കൂടെനിന്ന കുടുംബങ്ങളോടും കൂട്ടുകാരോടും അഭിഭാഷകരോടും നന്ദിയുണ്ടെന്നും ദിലീപ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തനായതോടെ ആഹ്ലാദ പ്രകടനം നടത്തി ആരാധകര്‍. നമ്പി നാരായണന് ശേഷം ഏറ്റവും വേട്ടയാടല്‍ നേരിട്ടത്ത് ദിലീപിനെന്ന് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ പറഞ്ഞു. സത്യം ജയിച്ചു എന്ന് ആരാധാകര്‍ വ്യക്തമാക്കി. കോടതി വളപ്പിലും ദിലീപിന്റെ വീടിന് മുന്നിലും ലഡു വിതരണം നടത്തുകയും കേക്ക് മുറിക്കുകയും ചെയ്തു. ദിലീപിന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ചു.
Related News