കൊച്ചി: പ്രശസ്ത ചലച്ചിത്ര താരം മമ്മൂട്ടിക്ക് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായില്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കാത്തതാണ് ഇതിന് കാരണം. കഴിഞ്ഞ തവണയും വോട്ട് ചെയ്തില്ല: 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിലും മമ്മൂട്ടിക്ക് വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല.
തിരക്കുകള്‍ മാറ്റിവച്ച് സാധാരണയായി എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാന്‍ എത്താറുള്ള താരം, നിലവില്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ 'പാട്രിയറ്റി'ന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനാല്‍ കൊച്ചിയിലെ വസതിയില്‍ തന്നെയുണ്ട്. പക്ഷേ വോട്ടേ്‌ഴ്‌ല് വിസ്റ്റില്‍ പേരില്ലാത്തതിനാല്‍ വോട്ടു ചെയ്യാന്‍ പോകാനാവാത്ത് അവസ്ഥയിലാണ് താരം.
പഴയ താമസസ്ഥലമായ പനമ്പിള്ളി നഗറില്‍ നിന്ന് എളംകുളത്തേക്ക് താമസം മാറിയതാണ് വോട്ട് ചെയ്യാനാവാത്തതിന് പ്രധാന കാരണം. പനമ്പിള്ളി നഗറില്‍ താമസിച്ചിരുന്നപ്പോള്‍ അവിടുത്തെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു താരത്തിനും കുടുംബത്തിനും വോട്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പാണ് എളംകുളത്തേക്ക് താമസം മാറിയത്.
എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം വോട്ട് രേഖപ്പെടുത്തിയിരുന്നു. അന്ന് പൊന്നുരുന്നി സി.കെ.സി. എല്‍.പി. സ്‌കൂളിലായിരുന്നു അദ്ദേഹത്തിനും ഭാര്യ സുല്‍ഫത്തിനും വോട്ട്.
Related News