l o a d i n g

ഗൾഫ്

സൗദി-ഖത്തര്‍ അതിവേഗ റെയില്‍പാത യാഥാര്‍ഥ്യമാവുന്നു: കരാറില്‍ ഒപ്പുവെച്ചു, രണ്ട് മണിക്കൂര്‍ കൊണ്ട് റിയാദില്‍നിന്ന് ദോഹയിലെത്താം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 9, 2025

റിയാദ്: സൗദി അറേബ്യയും ഖത്തറും തമ്മില്‍ അതിവേഗ ഇലക്ട്രിക് റെയില്‍വേ ലിങ്ക് സ്ഥാപിക്കുന്നതിനുള്ള സുപ്രധാന കരാറില്‍ സൗദി-ഖത്തര്‍ കോഓര്‍ഡിനേഷന്‍ കൗണ്‍സില്‍ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളുടെയും തലസ്ഥാനങ്ങളായ റിയാദും ദോഹയും തമ്മില്‍ തീവണ്ടിപ്പാത വഴി ബന്ധിപ്പിക്കുന്നതാണ് ഈ വന്‍കിട പദ്ധതി.

പാതയുടെ ദൈര്‍ഘ്യം 785 കിലോമീറ്റര്‍ ആണ്. ട്രെയിനിന്റെ വേഗം മണിക്കൂറില്‍ 300 കിലോമീറ്റര്‍. യാത്രാ സമയം (റിയാദ്-ദോഹ)ഏകദേശം 2 മണിക്കൂര്‍. ദമ്മാം, ഹുഫൂഫ് പ്രധാന സ്റ്റേഷനുകളെയും കിങ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (റിയാദ്), ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ദോഹ) എന്നിവയെ ബന്ധിച്ചായിരിക്കും ലൈന്‍ കടന്നു പോവുക. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും സംയുക്തമായി അധ്യക്ഷത വഹിച്ച റിയാദില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് കരാര്‍ ഒപ്പിട്ടത്.

സൗദി ട്രാന്‍സ്പോര്‍ട്ട്, ലോജിസ്റ്റിക് സര്‍വീസ് മന്ത്രി എന്‍ജി. സാലെഹ് അല്‍ ജാസര്‍, ഖത്തര്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ഥാനി എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. നിലവില്‍ റോഡ്, വ്യോമ ഗതാഗത ബന്ധങ്ങള്‍ മാത്രമുള്ള അയല്‍ രാജ്യങ്ങള്‍ക്കിടയില്‍ റെയില്‍വേ വരുന്നതോടെ ഗതാഗത സൗകര്യങ്ങളില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാകും. അടിസ്ഥാന സൗകര്യ സംയോജനം വര്‍ധിപ്പിച്ച് ഗള്‍ഫ് തലസ്ഥാനങ്ങള്‍ക്കിടയിലെ യാത്ര സുഗമമാക്കും.

ടൂറിസം, വ്യാപാരം, ജനങ്ങളുടെ ചലനം എന്നിവ വര്‍ധിപ്പിക്കും. പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇരു രാജ്യങ്ങളുടെയും മൊത്ത ആഭ്യന്തര ഉത്പാദനത്തിലേക്ക് (ജി.ഡി.പി.) വര്‍ഷത്തില്‍ 115,00 കോടി റിയാല്‍ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷ. : ഈ റെയില്‍വേ പദ്ധതി 30,000 പേര്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. വര്‍ഷത്തില്‍ ഒരു കോടി യാത്രക്കാരെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഈ റെയില്‍ ലിങ്ക് സ്ഥാപിക്കാനുള്ള തീരുമാനം ഇരു രാജ്യങ്ങളുടെയും സമഗ്ര വികസന കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായുള്ള തന്ത്രപരമായ ചുവടുവെപ്പാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026