l o a d i n g

ഗൾഫ്

കേന്ദ ഹജ്ജ് കമ്മിറ്റി ഹാജിമാര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സ്മാര്‍ട്ട് വാച്ചുകള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 11, 2025

ജിദ്ദ: 2026 വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് സുരക്ഷാ കവചമൊരുക്കി കേന്ദ്ര ഹജ്ജ് കമ്മിറ്റി. തീര്‍ഥാടകരെ കാണാതാവുന്നത് ഫലപ്രദമായി തടയുന്നതിനായി, കമ്മിറ്റിക്ക് കീഴിലെത്തുന്ന എല്ലാ ഹാജിമാര്‍ക്കും ഇനി സ്മാര്‍ട്ട് വാച്ചുകള്‍ നല്‍കും. 'ഹജ്ജ് സുവിധ' ആപ്പുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ഈ വാച്ചുകള്‍ വഴി, തീര്‍ഥാടകരെക്കുറിച്ച് സമഗ്ര വിവരങ്ങള്‍ ലഭിക്കും.

ആരെങ്കിലും കൂട്ടം തെറ്റുകയോ കാണാതാവുകയോ ചെയ്താല്‍, അവര്‍ നിലവില്‍ എത്തിച്ചേര്‍ന്ന സ്ഥലത്തിന്റെ കൃത്യമായ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഡാറ്റയും കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ തത്സമയം ലഭ്യമാകും. ഓരോ വാച്ചിനും അന്താരാഷ്ട്ര റോമിംഗ് സംവിധാനവും ഒരു ജിബി ഡാറ്റയോടെ 60 ദിവസത്തെ വാലിഡിറ്റിയുമുണ്ടാകും.

1,22,518 എണ്ണം വാച്ചുകളാണ് ആകെ വേണ്ടത്. ഒരു വാച്ചിന് ഏകദേശ ചെലവ് 7,050 രൂപയാണ്. മൊത്തം കരാര്‍ തുക 86 കോടിയിലധികം വരും. ഈ ബൃഹത്തായ പദ്ധതിക്ക് വേണ്ടി 86 കോടി രൂപയുടെ കരാറിനായി കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള കമ്പനികള്‍ ഡിസംബര്‍ 22-നകം അപേക്ഷ സമര്‍പ്പിക്കണം. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇത് ഒരു സുപ്രധാന ചുവടുവെപ്പാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026