l o a d i n g

ഗൾഫ്

ഗസ്സ തെരുവുകളില്‍ മരണം വിതച്ച് ബൈറോണ്‍ ശൈത്യ കൊടുങ്കാറ്റ്: 12 മരണം, ദുരിതമഴയില്‍ ഒലിച്ചുപോയത് 27,000 അഭയാര്‍ഥി ടെന്റുകള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 12, 2025

ഗസ്സ: ഇസ്രായേല്‍ ആക്രമണത്തില്‍ തരിപ്പണമായ ഗസ്സയില്‍ ഇപ്പോള്‍ ദുരന്തമുഖം തുറന്നിരിക്കുന്നത് പ്രകൃതിയാണ്. 'ബൈറോണ്‍' എന്ന അതിശൈത്യ കൊടുങ്കാറ്റാണ് യുദ്ധബാധിതരെ മരണത്തിലേക്ക് തള്ളിവിടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊടുങ്കാറ്റില്‍ 12 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇസ്രായേലിന്റെ തുടര്‍ച്ചയായ വംശഹത്യാ ശ്രമങ്ങള്‍ക്കിടയില്‍ ദുരിതത്തിലായ ഗസ്സക്കാര്‍ക്ക് ഈ ശൈത്യകാലത്തെ നേരിടാനുള്ള ഒരു തയ്യാറെടുപ്പും നടത്താന്‍ സാധിച്ചിരുന്നില്ല. അതിന്റെ ഭീകരഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ശരീരത്തിന്റെ താപനില ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് മൂന്ന് കുഞ്ഞുങ്ങളാണ് മരണത്തിന് കീഴടങ്ങിയത്.

കൊടുങ്കാറ്റിലും പേമാരിയിലും ഗസ്സ മുനമ്പിലെ വീടുകളും താല്‍ക്കാലിക ടെന്റുകളും മതിലുകളും തകര്‍ന്നു. പലായനം ചെയ്‌തെത്തിയവര്‍ താമസിച്ചിരുന്ന ഏകദേശം 27,000 ടെന്റുകള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോവുകയോ ഉപയോഗശൂന്യമാവുകയോ ചെയ്തു. ഗസ്സ സിറ്റിയിലെ അല്‍-കരാമ, ഷെയ്ഖ് റദ്വാന്‍ എന്നിവിടങ്ങളില്‍ മാത്രം 13 വീടുകള്‍ തകര്‍ന്നു. മുന്‍ ഷെല്ലാക്രമണങ്ങളില്‍ ദുര്‍ബലമായ പന്ത്രണ്ടോളം കെട്ടിടങ്ങള്‍ ഈ കാറ്റില്‍ നിലംപൊത്തി.

ദുരിതത്തിലായ ആളുകളുമായി ബന്ധപ്പെടാന്‍ സിവില്‍ ഡിഫന്‍സ് ഫോഴ്സ് തീവ്രമായി ശ്രമിക്കുന്നുണ്ട്. സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള 4,300 വിളികളാണ് മേഖലയില്‍ നിന്ന് ലഭിച്ചതെന്ന് ഗസ്സയിലെ മിനിസ്ട്രി ഓഫ് ഇന്റീരിയര്‍ ആന്‍ഡ് നാഷ്ണല്‍ സെക്യൂരിറ്റി അറിയിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പോലീസ് സഹായത്തോടെ ഡിഫന്‍സ് ഫോഴ്സ് തുടരുകയാണ്.

അതിശൈത്യത്തില്‍ ദുരിതത്തിലായ ജനങ്ങള്‍ക്ക് അത്യാവശ്യ സഹായം എത്തിക്കുന്നതില്‍ ഇസ്രായേലിന്റെ നിയന്ത്രണങ്ങള്‍ ഇപ്പോഴും വലിയ തടസ്സമുണ്ടാക്കുന്നുണ്ടെന്ന് മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026