l o a d i n g

ഗൾഫ്

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: എല്‍.ഡി.എഫിന് തിരിച്ചടി; യു.ഡി.എഫിന് വന്‍ മുന്നേറ്റം, ബി.ജെ.പിക്ക് തിരുവനന്തപുരത്ത് ചരിത്രനേട്ടം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 13, 2025

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ അലയൊലികള്‍ സൃഷ്ടിക്കുന്നതാണ്. ഭരണവിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ചപ്പോള്‍, ഇടതു ജനാധിപത്യ മുന്നണി അവരുടെ ശക്തികേന്ദ്രങ്ങളില്‍ പോലും തകര്‍ന്നടിഞ്ഞു. കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ഐക്യ ജനാധിപത്യ മുന്നണി വ്യക്തമായ ആധിപത്യം നേടി. അതേസമയം, തലസ്ഥാന നഗരിയില്‍ ഭരണം പിടിച്ചെടുത്ത് ദേശീയ ജനാധിപത്യ സഖ്യം ചരിത്രം കുറിച്ചു.

തെക്കന്‍ കേരളത്തില്‍ ഇടതുപക്ഷം വന്‍ തകര്‍ച്ച നേരിട്ടപ്പോള്‍, മധ്യകേരളം പൂര്‍ണ്ണമായും യു.ഡി.എഫിന് അനുകൂലമായി മാറി. വടക്കന്‍ കേരളത്തിലും മുന്നേറ്റം തുടരുന്നതോടെ അന്തിമഫലം എല്‍.ഡി.എഫിന് വന്‍ നഷ്ടം വരുത്തുമെന്ന് ഉറപ്പായി.

ആകെയുള്ള ആറ് കോര്‍പ്പറേഷനുകളില്‍ നാലെണ്ണവും യു.ഡി.എഫ് പിടിച്ചെടുത്തു. കൊല്ലം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ യു.ഡി.എഫ്. ഭരണം ഉറപ്പിച്ചു. കോഴിക്കോട് കോര്‍പ്പറേഷനില്‍ മാത്രമാണ് എല്‍.ഡി.എഫിന് നേരിയ ലീഡ് നേടാനായത്, എങ്കിലും അവിടെയും ഗണ്യമായ സീറ്റുകള്‍ നഷ്ടമായി. തിരുവനന്തപുരത്തി ഇരു മുന്നണികളെയും പിന്നിലാക്കി ബി.ജെ.പി ഭരണം ഏതാണ്ട് ഉറപ്പിച്ചു.

തദ്ദേശ സ്ഥാപനങ്ങള്‍: മുനിസിപ്പാലിറ്റികളില്‍ 55 എണ്ണത്തിലും, ബ്ലോക്ക് പഞ്ചായത്തുകളില്‍ 80 എണ്ണത്തിലും, ഗ്രാമപഞ്ചായത്തുകളില്‍ 480 എണ്ണത്തിലുമാണ് യു.ഡി.എഫ്. മുന്നേറുന്നത്. ജില്ലാ പഞ്ചായത്തുകളില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണെങ്കിലും, എട്ടെണ്ണത്തില്‍ യു.ഡി.എഫ്. മുന്നേറ്റം നിലനിര്‍ത്തി.

കൊല്ലം കോര്‍പ്പറേഷനില്‍ കാല്‍ നൂറ്റാണ്ട് നീണ്ട എല്‍.ഡി.എഫ് കുത്തക തകര്‍ന്നു. മൂന്നുതവണ മേയറായിരുന്ന ഹണി ബെഞ്ചമിന്‍, മുന്‍ മേയര്‍മാരായ വി. രാജേന്ദ്രബാബു, വിജയ ഫ്രാന്‍സിസ് എന്നിവര്‍ തോറ്റു. കാസര്‍കോട്ടെ പാര്‍ട്ടി ഗ്രാമങ്ങളായിരുന്ന ചെമ്മനാട് പഞ്ചായത്തിലെ പെരുമ്പള, കോളിയടുക്കം എന്നിവിടങ്ങളില്‍ യു.ഡി.എഫ്. അട്ടിമറി ജയം നേടി.

സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പെടെയുള്ള വിവാദങ്ങളും വര്‍ഗീയ ധ്രുവീകരണ നീക്കങ്ങളും എല്‍.ഡി.എഫിന് കനത്ത തിരിച്ചടിയായി. ഉരുക്കുകോട്ടകള്‍ എന്ന് വിശേഷിപ്പിച്ച പല തദ്ദേശ സ്ഥാപനങ്ങളിലും മുന്നണിക്ക് ഭരണം നഷ്ടപ്പെട്ടു. തലസ്ഥാനത്തെ കോര്‍പ്പറേഷന്‍ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ നഗരസഭയിലും കൊട്ടാരക്കര, ഒറ്റപ്പാലം നഗരസഭകളിലും മാത്രമാണ് എല്‍.ഡി.എഫിന് ഭരണം നിലനിര്‍ത്താനായത്.

ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) ഈ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍.ഡി.എ. ചരിത്രം കുറിച്ച് ഭരണമുറപ്പിച്ചു. 51 സീറ്റുകളാണ് അധികാരത്തിലെത്താന്‍ വേണ്ടതെങ്കിലും, നിലവില്‍ 5048 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി എന്‍.ഡി.എ. അധികാരത്തിന് അടുത്തെത്തി. പാലക്കാട് നഗരസഭയില്‍ പത്തുവര്‍ഷത്തെ തുടര്‍ഭരണം നഷ്ടമായെങ്കിലും, എന്‍.ഡി.എയും യു.ഡി.എഫും ഒപ്പത്തിനൊപ്പമാണ്. ഒറ്റപ്പാലം നഗരസഭയില്‍ കഴിഞ്ഞ തവണത്തെക്കാള്‍ (9 സീറ്റ്) 12 സീറ്റുകള്‍ നേടി എന്‍.ഡി.എ. നില മെച്ചപ്പെടുത്തി.

എറണാകുളം ജില്ലയില്‍ ട്വന്റി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളില്‍ രണ്ടിടത്ത് യു.ഡി.എഫിന് വന്‍ മുന്നേറ്റമുണ്ടായി. കുന്നത്തുനാട്, മഴവന്നൂര്‍ എന്നിവിടങ്ങളില്‍ യു.ഡി.എഫ്. മുന്നിലെത്തിയപ്പോള്‍ കിഴക്കമ്പലത്തും ഐക്കരനാടുമാണ് ട്വന്റി 20 ലീഡ് ചെയ്യുന്നത്.

സംസ്ഥാനത്തെ പൊതുജനാഭിപ്രായം ഭരണമാറ്റത്തിന് അനുകൂലമായിരിക്കുന്നു എന്ന വ്യക്തമായ സൂചന നല്‍കുന്നതാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026