l o a d i n g

ഗൾഫ്

തദ്ദേശ വിധിയെഴുത്ത് സി.പി.എമ്മിന്റെ കപട വര്‍ഗീയ രാഷ്ട്രീയത്തിനേറ്റ തിരിച്ചടി ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 13, 2025

ജിദ്ദ: സംസ്ഥാനം ഇതുവരെ അനുഭവിക്കാത്ത തരത്തിലുള്ള കടബാധ്യതയും സര്‍ക്കാരിന്റെ ഭരണപരാജയങ്ങളും ദുര്‍ഭരണവും ചര്‍ച്ച ചെയ്യാനനുവദിക്കാതെ, ന്യൂനപക്ഷ ഭൂരിപക്ഷ വോട്ടുകള്‍ ധ്രുവീകരിക്കാന്‍ ഒരേസമയം വേട്ടക്കാരനും ഇരയുടെ രക്ഷകനുമായി അഭിനയിച്ച സി.പി.എമ്മിന്റെ കപട വര്‍ഗീയ രാഷ്ട്രീയത്തിനേറ്റ ശക്തമായ തിരിച്ചടിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലമെന്ന് ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മി വിലയിരുത്തി. ജനജീവിതം ദുസ്സഹമാക്കിയ എല്ലാ മേഖലകളിലുമുള്ള പിണറായി സര്‍ക്കാരിന്റെ പരാജയവും, സി.പി.എമ്മിന്റെ രഹസ്യ സംഘപരിവാര്‍ ബാന്ധവവും കേരള സമൂഹം തിരിച്ചറിഞ്ഞ് ബാലറ്റിലൂടെ ശക്തമായി പ്രതികരിച്ചിരിക്കുകയാണെന്ന് ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സി കെ റസാഖ് മാസ്റ്ററും, ജനറല്‍ സെക്രട്ടറി വി. പി. മുസ്തഫയും അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്വന്തം പാര്‍ട്ടി നേതാക്കളുടെ ലൈംഗിക വിവാദങ്ങളും അഴിമതികളും മറച്ചുവെച്ച്, പണമിറക്കി അതിജീവിതകളെ പ്രതിഷ്ഠിച്ചു മറ്റുള്ളവര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ത്തി കേരള സമൂഹത്തെ എന്നും തളച്ചിടാമെന്ന് സി.പി.എം. കരുതേണ്ട. യു.ഡി.എഫ് ഒറ്റക്കെട്ടായി നിന്ന് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഈ വിജയം ആവര്‍ത്തിക്കപ്പെടുമെന്ന് ജിദ്ദ കെഎംസിസി നേതാക്കള്‍ ആത്മ വിശ്വാസം പ്രകടിപ്പിച്ചു.

ശബരിമല, സ്വര്‍ണക്കടത്ത്, വഖഫ് പ്രശ്‌നങ്ങള്‍ തുടങ്ങിയവ മൂലം വിശ്വാസികളുടെ മനസ്സില്‍ പറ്റിയ മുറിവുകള്‍ സി.പി.എമ്മിനെതിരെ ശക്തമായ ജനവിധിയായി മാറിയതായും കമ്മിറ്റി ചൂണ്ടിക്കാട്ടി. യു.ഡി.എഫിനെ വിജയത്തിലേക്ക് നയിച്ച എല്ലാ മതേതര, ജനാധിപത്യ വിശ്വാസികള്‍ക്കും ജിദ്ദ കെഎംസിസിയുടെ ഹൃദയപൂര്‍വ്വമായ അഭിനന്ദനങ്ങള്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026