l o a d i n g

കേരള

തനിക്കു തെറ്റു പറ്റി, വിവാദ പരാമര്‍ശം പിന്‍വലിച്ച് ഖേദപ്രകടനം നടത്തി എം.എം. മണി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 14, 2025

ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വോട്ടര്‍മാര്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍നിന്ന് എം.എം. മണി പിന്‍വാങ്ങി. തനിക്ക് തെറ്റുപറ്റിയെന്ന് എം.എം. മണി പരസ്യമായി സമ്മതിച്ചു. പാര്‍ട്ടി നേതൃത്വം, പ്രത്യേകിച്ച് ജനറല്‍ സെക്രട്ടറി, പറഞ്ഞ നിലപാടാണ് തന്റേതെന്നും, ആ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഞാന്‍ പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നു. അത്തരമൊരു പരാമര്‍ശം വേണ്ടിയിരുന്നില്ല. ഇന്നലത്തെ സാഹചര്യത്തില്‍ പറഞ്ഞുപോയതാണ്. പെന്‍ഷനും വികസന പ്രവര്‍ത്തനങ്ങളും ഒരുപാട് ചെയ്തിട്ടും തിരഞ്ഞെടുപ്പില്‍ അങ്ങനെയൊരു വിധി വന്നപ്പോള്‍ പ്രതികരിച്ചുവെന്നേ ഉള്ളൂ. അത് തെറ്റാണെന്ന് ജനറല്‍ സെക്രട്ടറി അടക്കം പറഞ്ഞു. ജനറല്‍ സെക്രട്ടറി പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. തന്റെ പരാമര്‍ശം പിന്‍വലിക്കുമ്പോഴും, യുഡിഎഫ് സര്‍ക്കാരുകള്‍ നടത്തിയതിനേക്കാള്‍ മികച്ച ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷ സര്‍ക്കാരുകള്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാവപ്പെട്ട ആളുകള്‍ക്ക് സഹായമൊന്നും ചെയ്യാത്ത ആള്‍ക്കാരാണ് യുഡിഎഫ്. ഇടതുപക്ഷ സര്‍ക്കാരുകള്‍ ചെയ്തിട്ടുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ യുഡിഎഫ് സര്‍ക്കാരുകള്‍ ചെയ്തിട്ടില്ല. കരുണാകരന്റെയും ആന്റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും സര്‍ക്കാരുകള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അത്ര ക്ഷേമ പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ല. നമ്മള്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എന്തെങ്കിലും ന്യായം പറഞ്ഞു നില്‍ക്കേണ്ടേ. രാഷ്ട്രീയ പ്രവര്‍ത്തനം സ്വര്‍ഗ്ഗരാജ്യം കിട്ടാനല്ല, മറിച്ച് പാര്‍ട്ടിയുടെ കാഴ്ചപ്പാടിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ വോട്ടര്‍മാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള മണിയുടെ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദമായിരുന്നു. പാര്‍ട്ടിയുടെ ഇടപെടലിനെ തുടര്‍ന്നാണ് അദ്ദേഹം നിലപാട് തിരുത്തിയത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026