l o a d i n g

ഗൾഫ്

മഴയില്‍ കുളിച്ച സൗദിയില്‍ പ്രകൃതി ഒരുക്കുന്നത് മനോഹര ദൃശ്യങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 14, 2025

ജിദ്ദ- കഴിഞ്ഞ കുറച്ച് ദിവസമായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നേരിയതും മിതമായതുമായ മഴ ലഭിച്ചത് ശൈത്യകാലത്തിന് തുടക്കമിട്ടു. പലേടത്തും പച്ചപ്പ് തെളിഞ്ഞത് മനോഹര ദൃശ്യമായി.

വടക്കന്‍ സൗദിയിലെ അല്‍-നഫൂദ് മരുഭൂമിയില്‍ മഴ ലഭിച്ചതോടെ ചെടികള്‍ മുളച്ചുതുടങ്ങി. തണുത്ത കാലാവസ്ഥ കാരണം നഫൂദ് ഇപ്പോള്‍ മരുഭൂമി, ക്യാമ്പിംഗ് പ്രേമികളുടെ ഇഷ്ടകേന്ദ്രമായി മാറി. രാജ്യത്തെ രണ്ടാമത്തെ വലിയ പ്രകൃതി സംരക്ഷണ കേന്ദ്രമായ ഇമാം തുര്‍ക്കി ബിന്‍ അബ്ദുള്ള റോയല്‍ റിസര്‍വിനും മഴ പുത്തനുണര്‍വ് നല്‍കി. വടക്കന്‍ അതിര്‍ത്തി പ്രവിശ്യയിലെ വാദി അറാര്‍ സജീവമാകുകയും പ്രവിശ്യയിലെ 11 ഡാമുകള്‍ നിറയുകയും ചെയ്തു.

'അടുത്തിടെ ലഭിച്ച മഴയെത്തുടര്‍ന്ന് അറാര്‍ സിറ്റിയിലെ മരുഭൂമികള്‍ ഹൈക്കര്‍മാര്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കും ആകര്‍ഷകമായ സ്ഥലമായി മാറി. മണല്‍ക്കുന്നുകളിലൂടെയും മലയിടുക്കുകളിലൂടെയും അരുവികള്‍ ഒഴുകുന്ന മനോഹരമായ ദൃശ്യമാണ് മഴ സമ്മാനിച്ചിരിക്കുന്നത് -എസ്.പി.എയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തെക്ക്-പടിഞ്ഞാറുള്ള അസീര്‍, സമീപ പ്രവിശ്യകളിലെ മലമുടികളിലും അബ്ഹ നഗരത്തിലും കോടമഞ്ഞ് നിറഞ്ഞുനില്‍ക്കുന്നത് മനോഹരമായ ശൈത്യകാല കാഴ്ചകള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് പ്രകൃതി സ്‌നേഹികളെയും ഫോട്ടോഗ്രാഫി പ്രേമികളെയും ആകര്‍ഷിക്കുന്നു. നജ്റാന്‍ പ്രവിശ്യയില്‍ ദിവസങ്ങളായി ലഭിച്ച മഴ സസ്യജാലങ്ങളുടെ വളര്‍ച്ച വര്‍ധിപ്പിക്കുകയും താഴ്വരയിലെ സ്വാഭാവിക അരുവികള്‍ക്ക് പുതുജീവന്‍ നല്‍കുകയും ചെയ്തു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026