l o a d i n g

ഗൾഫ്

യുഡിഎഫ് ചരിത്ര വിജയം റിയാദില്‍ കെഎംസിസി പ്രവര്‍ത്തകര്‍ ആഘോഷമാക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 14, 2025

റിയാദ്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി നേടിയ ചരിത്രം വിജയം റിയാദിലെ കെഎംസിസി പ്രവര്‍ത്തകര്‍ ആഘോഷമാക്കി. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് പ്രവര്‍ത്തകര്‍ വിജയം കൊണ്ടാടിയത്. കെഎംസിസി ഓഫീസില്‍ സംഘടിപ്പിച്ച വിജയാരവം പരിപാടി കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു.

കേരളത്തിലെ മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ സിപിഎം നടത്തിയ വിഭജന രാഷ്ട്രീയത്തിന് കിട്ടിയ വലിയ തിരിച്ചടിയാണ് യുഡിഎഫിന്റെ ചരിത്ര വിജയം. ഭൂരിപക്ഷ വോട്ടുകള്‍ക്ക് വേണ്ടി അവര്‍ നടത്തിയ പ്രചരണത്തിന്റ ഗുണം ചില കേന്ദ്രങ്ങളില്‍ ബിജെപിക്കാണ് ലഭിച്ചത്. ശബരിമലയിലെ സ്വര്‍ണ്ണകൊള്ളയും പി എം ശ്രീ പദ്ധതിയില്‍ ഒപ്പ് വെച്ച ഇടതു സര്‍ക്കാര്‍ തീരുമാനവും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച യായതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പ് ഫലം.

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനെ വലിയ ആത്മവിശ്വാസത്തോടെ നേരിടാന്‍ യുഡിഎഫിന് ഈ ഫലം ഗുണം ചെയ്യുമെന്നും അഷ്റഫ് വേങ്ങാട്ട് പറഞ്ഞു. റിയാദില്‍ നിന്ന് കെഎംസിസി രംഗത്ത് നിറഞ്ഞു നിന്നിരുന്ന ഒരുപാട് പേര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. അവരില്‍ ഭൂരിഭാഗം പേരും വലിയ വിജയം നേടി. വിജയിച്ചവര്‍ക്ക് പ്രവര്‍ത്തകര്‍ അഭിവാദ്യം അറിയിച്ചു.

സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റംഗളായ മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, റിയാദ് ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ധീഖ് കല്ലുപറമ്പന്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, ഷമീര്‍ പറമ്പത്ത്, അഡ്വ അനീര്‍ ബാബു, അഷ്റഫ് കല്‍പകഞ്ചേരി, ജില്ലാ കെഎംസിസി ഭാരവാഹികളായ സുഹൈല്‍ കൊടുവള്ളി, സഫീര്‍ പറവണ്ണ, മുക്താര്‍ പി ടി പി, മുഹമ്മദ് കുട്ടി മുള്ളൂര്‍ക്കര, എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും റഫീഖ് മഞ്ചേരി നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026