l o a d i n g

ഗൾഫ്

സൗദി ആരോഗ്യ മേഖലക്ക് ചരിത്രനേട്ടം: ആയുര്‍ദൈര്‍ഘ്യം 80 വര്‍ഷത്തിലേക്ക്; ജി 20യില്‍ പത്താം സ്ഥാനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 15, 2025

റിയാദ്: സാര്‍വത്രിക ആരോഗ്യ പരിരക്ഷാ സൂചികയില്‍ സൗദി അറേബ്യ വമ്പിച്ച പുരോഗതി കൈവരിച്ചതായി പുതിയ റിപ്പോര്‍ട്ട്. ആരോഗ്യരംഗത്തെ വിപ്ലവകരമായ മാറ്റങ്ങളിലൂടെ, ജി20 രാജ്യങ്ങളില്‍ രാജ്യം ഇപ്പോള്‍ പത്താം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയും ലോകബാങ്കും സംയുക്തമായി പുറത്തിറക്കിയ 'ട്രാക്കിംഗ് യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കവറേജ്: ഗ്ലോബല്‍ മോണിറ്ററിംഗ് റിപ്പോര്‍ട്ട് 2025'ലാണ് സൗദിയുടെ ശ്രദ്ധേയമായ മുന്നേറ്റം രേഖപ്പെടുത്തിയിട്ടുള്ളത്.

ഏറ്റവും പുതിയ അപ്ഡേറ്റില്‍ സൗദിയുടെ സ്‌കോര്‍ 83 പോയിന്റിലെത്തിയിരിക്കുകയാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഒമ്പത് പോയിന്റ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഉയര്‍ന്ന ആരോഗ്യ പരിരക്ഷയുള്ള രാജ്യങ്ങളുടെ കൂട്ടത്തിലാണ് സൗദിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2016-ല്‍ ഏകദേശം 74 വര്‍ഷമായിരുന്നു സൗദിയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം. എന്നാല്‍ 2025-ല്‍ ഏകദേശം 79.7 വര്‍ഷമായി വര്‍ധിച്ചു. 2030-ഓടെ 80 വര്‍ഷമെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. അസുഖങ്ങള്‍ നേരത്തെ കണ്ടെത്തി പ്രതിരോധിക്കാന്‍ ഒരുക്കിയ ആരോഗ്യ സംവിധാനങ്ങളുടെ വികസനമാണ് കുതിപ്പിന് കാരണം. സിഹ്ഹത്തീ, സിഹ്ഹ വെര്‍ച്വല്‍ ഹോസ്പിറ്റല്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ നല്‍കിയതും വളര്‍ച്ചയുടെ കാരണമായി. വിഷന്‍ 2030-ന്റെ ഭാഗമായി ആരോഗ്യമേഖലയില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ രാജ്യത്തെ ആഗോളതലത്തില്‍ മുന്‍നിരയിലെത്തിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026