l o a d i n g

ഗൾഫ്

സൗദിയില്‍ പാഴ്സല്‍ സേവനങ്ങള്‍ക്ക് നാഷണല്‍ അഡ്രസ്സ് നിര്‍ബന്ധം: ജനുവരി മുതല്‍ പുതിയ നിയമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 17, 2025

റിയാദ്: സൗദി അറേബ്യയില്‍ പാഴ്സല്‍ ഡെലിവറി സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് നാഷണല്‍ അഡ്രസ്സ് നിര്‍ബന്ധമാക്കുന്നു. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. വിലാസമില്ലാത്തവര്‍ എത്രയും വേഗം ഔദ്യോഗിക പ്ലാറ്റ്ഫോമുകള്‍ വഴി നാഷണല്‍ അഡ്രസ്സ് കരസ്ഥമാക്കണമെന്ന് മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കി.

15 ദിവസത്തിനുള്ളില്‍ (ജനുവരി ആദ്യം മുതല്‍) നിയമം നടപ്പിലാകും. നാഷണല്‍ അഡ്രസ്സ് ഇല്ലാത്ത പാഴ്സലുകള്‍ സ്വീകരിക്കാനോ, കൈമാറാനോ, ഡെലിവറി നടത്താനോ കൊറിയര്‍ കമ്പനികള്‍ക്ക് അനുമതിയുണ്ടാകില്ല. പാഴ്സല്‍ ഡെലിവറി വേഗത്തിലാക്കുക, കൃത്യത ഉറപ്പാക്കുക, ഡെലിവറി സമയത്തെ അനാവശ്യ ഫോണ്‍ വിളികളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കുക എന്നിവയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

സൗദിയിലെ ഓരോ വീടിനും സ്ഥാപനത്തിനും വ്യക്തികള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഏകീകൃത തിരിച്ചറിയല്‍ വിലാസമാണിത്. നിലവില്‍ അബ്ഷര്‍,
തവക്കല്‍നാ, സൗദി പോസ്റ്റ്, സിഹത്തി പ്ലാറ്റ്ഫോമുകള്‍ വഴി വിലാസം രേഖപ്പെടുത്താവുന്നതാണ്

നിയമം നടപ്പിലാകുന്നതോടെ കൃത്യമായ വിലാസമില്ലാത്ത പാഴ്സലുകള്‍ വഴിയില്‍ കുടുങ്ങാനോ തിരിച്ചയക്കാനോ സാധ്യതയുണ്ട്. അതിനാല്‍ താമസക്കാരും സ്ഥാപനങ്ങളും എത്രയും വേഗം തങ്ങളുടെ നാഷണല്‍ അഡ്രസ്സ് പുതുക്കുകയോ പുതുതായി രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യേണ്ടതാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026