l o a d i n g

ഗൾഫ്

റിയാദ് വിമാനത്താവളത്തില്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു; ദുരിതമനുഭവിച്ച യാത്രക്കാര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹത

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 22, 2025

റിയാദ്: കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സാങ്കേതിക തടസ്സങ്ങളെത്തുടര്‍ന്ന് താറുമാറായ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. വെള്ളിയാഴ്ച ഇരുന്നൂറോളം വിമാനങ്ങള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിച്ചതായും യാത്രക്കാര്‍ക്ക് നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

സാങ്കേതിക തടസ്സങ്ങള്‍ പൂര്‍ണ്ണമായും പരിഹരിച്ചതായും വിമാനങ്ങള്‍ ഇപ്പോള്‍ കൃത്യസമയത്ത് സര്‍വീസ് നടത്തുന്നതായും അതോറിറ്റി അറിയിച്ചു. വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതുമൂലം യാത്ര തടസ്സപ്പെട്ടവര്‍ക്ക് സിവില്‍ ഏവിയേഷന്‍ നിയമപ്രകാരമുള്ള നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകും.

വിമാനത്താവളത്തിലെ പ്രവര്‍ത്തനക്ഷമത പൂര്‍ണ്ണതോതിലായിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ളവ ഇപ്പോള്‍ തടസ്സമില്ലാതെ തുടരുന്നു. വിമാനങ്ങള്‍ വൈകിയതിലൂടെ കണക്ഷന്‍ ഫ്‌ലൈറ്റുകള്‍ നഷ്ടമായവര്‍ക്കും മറ്റും ഉണ്ടായ സാമ്പത്തിക നഷ്ടങ്ങള്‍ പരിഗണിക്കുമെന്നും യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും അതോറിറ്റി ഉറപ്പു നല്‍കി. യാത്ര റദ്ദാക്കേണ്ടി വന്നവരുടെ ബാഗേജുകള്‍ തിരികെ നല്‍കുന്ന നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി വരുന്നു.

ഇത്രയും വലിയ സാങ്കേതിക തകരാറിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് സൗദി ഗതാഗത മന്ത്രി സാലിഹ് അല്‍ ജാസര്‍ ഉത്തരവിട്ട ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച വിമാനത്താവള അധികൃതര്‍, സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ മികച്ച സേവനം ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026