l o a d i n g

ഗൾഫ്

പാക് സൈനിക മേധാവിക്ക് സൗദിയുടെ പരമോന്നത ബഹുമതി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 22, 2025

റിയാദ്: പാകിസ്ഥാന്‍ സൈനിക മേധാവിക്ക് സൗദി അറേബ്യയുടെ പരമോന്നത ബഹുമതിയായ കിംഗ് അബ്ദുല്‍ അസീസ് മെഡല്‍ (ഫസ്റ്റ് ക്ലാസ്) സമ്മാനിച്ചു. റിയാദിലെ ഓഫീസില്‍ നടന്ന ചടങ്ങില്‍ സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് പുരസ്‌കാരം കൈമാറിയതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സല്‍മാന്‍ രാജാവിന്റെ രാജകീയ ഉത്തരവിനെത്തുടര്‍ന്നാണ് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന് ഈ ബഹുമതി നല്‍കിയത്.

സൗദി-പാകിസ്ഥാന്‍ സൗഹൃദം ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും ഫീല്‍ഡ് മാര്‍ഷല്‍ മുനീര്‍ നടത്തിയ വിശിഷ്ട സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് മെഡല്‍ നല്‍കിയത്. പാകിസ്ഥാന്‍ സൈനിക മേധാവിയായി നിയമിതനായതില്‍ ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും വിജയങ്ങള്‍ ആശംസിക്കുകയും ചെയ്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം, തന്ത്രപരമായ പ്രതിരോധ സഹകരണം, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കല്‍ എന്നിവ ചടങ്ങില്‍ ചര്‍ച്ചയായി.

സൗദി പക്ഷത്തുനിന്ന് പ്രതിരോധ ഉപമന്ത്രി അബ്ദുല്‍റഹ്‌മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ അയ്യാഫ് രാജകുമാരന്‍, ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ലഫ്റ്റനന്റ് ജനറല്‍ ഫയാദ് ബിന്‍ ഹമദ് അല്‍-റുവൈലി എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

പാകിസ്ഥാന്‍ പ്രതിനിധി സംഘത്തില്‍ അംബാസഡര്‍ അഹമ്മദ് ഫാറൂഖ്, മേജര്‍ ജനറല്‍ മുഹമ്മദ് ജവാദ് താരിഖ്, ബ്രിഗേഡിയര്‍ ജനറല്‍ മൊഹ്‌സിന്‍ ജാവേദ് തുടങ്ങിയ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026