l o a d i n g

ഗൾഫ്

ബലദ് സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു: മതാര്‍ഖദീം യൂനിറ്റ് ജേതാക്കള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 22, 2025

ജിദ്ദ: 'വേരിറങ്ങിയ വിത്തുകള്‍'എന്ന പ്രമേയത്തില്‍ നടന്ന 15 മത് എഡിഷന്‍ പ്രവാസി സാഹിത്യോത്സവ് ബലദ് സെക്ടര്‍ മത്സരങ്ങള്‍ ആവേശകരമായി സമാപിച്ചു.
വിവിധ യൂനിറ്റുകളില്‍ നിന്നുള്ള പ്രതിഭകള്‍ മാറ്റുരച്ച പോരാട്ടത്തില്‍ 104 പോയിന്റ് നേടി മതാര്‍ഖദീം യൂനിറ്റ് ഒന്നാം സ്ഥാനം നേടി. 79 പോയിന്റുകള്‍ നേടി കിലോ 3 രണ്ടാം സ്ഥാനവും 60 പോയിന്റുകള്‍ നേടി ബാബ് മക്ക മൂന്നാം സ്ഥാനവും നേടി. കലാലയം സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ 6 യൂനിറ്റുകളില്‍ നടന്ന മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.

ഒമ്പത് കാറ്റഗറികളിലായി നടന്ന വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍ പ്രവാസി മലയാളികളുടെ കലാ-സാഹിത്യ അഭിരുചികളെ വിളിച്ചോതുന്നതായിരുന്നു. ആര്‍ എസ് സി സൗദി വെസ്റ്റ് നാഷണല്‍ ചെയര്‍മാന്‍ സി പി നൗഫല്‍ മുസ്ലിയാരുടെ പ്രാര്‍ത്ഥനയോടെ ഉച്ചക്ക് തുടങ്ങിയ പരിപാടിയില്‍ വിവിധ മത്സരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു. ഖ്വാജ സഖാഫിയുടെ പ്രാര്‍ഥനയോടെ തുടങ്ങിയ നടന്ന സമാപന സംഗമത്തില്‍ ആര്‍ എസ് സി നാഷണല്‍ സെക്രട്ടറി ഉമൈര്‍ മുസ്ലിയാര്‍ സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി. സാഹിത്യോത്സവ് പ്രതിഭ ഷാഹുല്‍ ഹമീദ് ഐകരപ്പടിയുടെ ഇശല്‍ വിരുന്നും വേദിയില്‍ അരങ്ങേറി. ചടങ്ങില്‍ സയ്യിദ് ഷബീര്‍ തങ്ങള്‍ ആശംസ അറിയിച്ച് സംസാരിച്ചു.

ആര്‍ എസ് സി ഗ്ലോബല്‍ സെക്രട്ടറി മന്‍സൂര്‍ ചുണ്ടമ്പറ്റ നാഷണല്‍ സെക്രട്ടറിമാരായ റിയാസ് കൊല്ലം, റഫീക് കൂട്ടായി, നൗഫല്‍ മദാരി, ഫെയ്‌റൂസ് വെള്ളില, ആഷിക് ഷിബിലി തുടങ്ങിയവര്‍ സംബന്ധിച്ചു. കലാപ്രതിഭയായി മുഹമ്മദ് നസീം സി പിയെയും സര്‍ഗ്ഗപ്രതിഭയായി ഷെസ ഫാത്തിമയെയും തിരഞ്ഞെടുത്തു.
വിജയികള്‍ക്കുള്ള സമ്മാനവും ചടങ്ങില്‍ വിതരണം ചെയ്തു. മുബാറക് നൂറാനി നന്ദി പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026