l o a d i n g

ഗൾഫ്

ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മൂന്ന് സൗദികള്‍ക്ക് വധശിക്ഷ നടപ്പാക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 23, 2025

ദമാം- സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മൂന്ന് പൗരന്മാരുടെ വധശിക്ഷ ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച നടപ്പാക്കി. ഹുസൈന്‍ ബിന്‍ ഹൈദര്‍ ബിന്‍ അലവി അല്‍-ഖല്ലാഫ്, മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ സൗദ് അല്‍ ഹമദ്, ഹസ്സന്‍ ബിന്‍ സാലിഹ് ബിന്‍ മഹ്ദി സലിം എന്നിവരാണ് ശിക്ഷിക്കപ്പെട്ടവര്‍. ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും മറ്റൊരു ഉദ്യോഗസ്ഥനെ പരിക്കേല്‍പ്പിക്കുകയും ചെയ്തതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

സുരക്ഷാ ആസ്ഥാനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ വെടിയുതിര്‍ക്കുക, സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുക, സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വെക്കുക തുടങ്ങിയ കുറ്റങ്ങളും ഇവര്‍ ചെയ്തതായി മന്ത്രാലയം അറിയിച്ചു. പ്രതികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയും അന്വേഷണത്തില്‍ കുറ്റങ്ങള്‍ തെളിയുകയും ചെയ്തതിനെത്തുടര്‍ന്ന് കേസ് പ്രത്യേക കോടതിക്ക് കൈമാറുകയായിരുന്നു. കോടതി ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയും പിന്നീട് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവെക്കുകയും ചെയ്തു.

തുടര്‍ന്ന് വിധി നടപ്പിലാക്കാന്‍ രാജകല്‍പ്പന പുറപ്പെടുവിക്കുകയായിരുന്നു. രാജ്യത്തിന്റെ സുരക്ഷ നിലനിര്‍ത്തുന്നതിനും നീതി നടപ്പാക്കുന്നതിനും ഇസ്ലാമിക ശരീഅത്ത് നിയമങ്ങള്‍ പാലിച്ച് കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുന്നതിനും സൗദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നിരപരാധികളെ ആക്രമിക്കുന്നവര്‍ക്കും രക്തച്ചൊരിച്ചില്‍ നടത്തുന്നവര്‍ക്കും നിയമപരമായ ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026