l o a d i n g

ഗൾഫ്

സൗദിയില്‍ ബാങ്കിംഗ് സേവന നിരക്കുകളില്‍ വലിയ മാറ്റം, നിരക്കുകള്‍ കുറച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 23, 2025

റിയാദ്- സൗദി അറേബ്യയിലെ ബാങ്കിംഗ് സേവന നിരക്കുകളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) പുതിയ 'ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സര്‍വീസസ് താരിഫ് ഗൈഡ്' പുറത്തിറക്കി. നിലവിലുള്ള 'ബാങ്കിംഗ് താരിഫ്' സംവിധാനത്തിന് പകരമായാണ് ഇത് നടപ്പിലാക്കുന്നത്. ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനുമാണ് ഈ പരിഷ്‌കാരം.

പുതിയ മാര്‍ഗരേഖ പ്രകാരം വ്യക്തിഗത ഉപഭോക്താക്കള്‍ക്കുള്ള നിരവധി സേവനങ്ങളുടെ നിരക്കുകള്‍ കുറച്ചു. പ്രധാന മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്:

അക്കൗണ്ട് ഉടമകള്‍ക്ക് വലിയ ആശ്വാസം നല്‍കിക്കൊണ്ട് നിരവധി സേവനങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമാക്കിയിട്ടുണ്ട്.

-പുതിയ കറന്റ് അക്കൗണ്ടുകള്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് വാലറ്റുകള്‍ തുടങ്ങുന്നതിന് ഫീസ് ഈടാക്കില്ല.

-എടിഎം വഴിയോ ബാങ്ക് ബ്രാഞ്ച് വഴിയോ പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ചാര്‍ജ് ഉണ്ടാവില്ല.

-ചെക്ക് ഡിപ്പോസിറ്റ്, മദാ കാര്‍ഡുകള്‍ ഇഷ്യൂ ചെയ്യുകയോ പുതുക്കുകയോ ചെയ്യുക എന്നിവയും സൗജന്യമാണ്.

-പ്രാദേശികമായി നടത്തുന്ന ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്കും പിഒഎസ് ഇടപാടുകള്‍ക്കും ഫീസില്ല.

ബാങ്ക് അക്കൗണ്ടുകള്‍ വഴിയും ഇലക്ട്രോണിക് വാലറ്റുകള്‍ വഴിയുമുള്ള പണമിടപാടുകളുടെ നിരക്കുകളില്‍ മാറ്റം വന്നിട്ടുണ്ട്.

-രാജ്യത്തിനകത്തെ ട്രാന്‍സ്ഫറുകള്‍: 2,500 റിയാലിന് താഴെയുള്ള ഇടപാടുകള്‍ക്ക് അര റിയാലും, 2,500 മുതല്‍ 20,000 റിയാല്‍ വരെയുള്ള ഇടപാടുകള്‍ക്ക് ഒരു റിയാലും മാത്രമായിരിക്കും ഫീസ്.

-വലിയ തുകകള്‍: 20,000 റിയാലിന് മുകളിലുള്ള ഇടപാടുകള്‍ ഓണ്‍ലൈനായി ചെയ്യുമ്പോള്‍ 7 റിയാലും ബാങ്ക് ബ്രാഞ്ച് വഴി ചെയ്യുമ്പോള്‍ 25 റിയാലും ഈടാക്കും.

-അന്താരാഷ്ട്ര ട്രാന്‍സ്ഫര്‍: വിദേശ രാജ്യങ്ങളിലേക്കുള്ള പണം അയക്കലിന് ഓണ്‍ലൈന്‍ വഴി 50 റിയാലും ബ്രാഞ്ച് വഴി 75 റിയാലുമാണ് ഫീസ്.

മദാ കാര്‍ഡ് സേവനങ്ങള്‍

-ഗള്‍ഫ് രാജ്യങ്ങളില്‍ മദാ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിന് 10 റിയാലാണ് നിരക്ക്.

-കാര്‍ഡ് നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ പുതിയത് ലഭിക്കാന്‍ 10 റിയാല്‍ നല്‍കണം.

-ജിസിസി രാജ്യങ്ങള്‍ക്ക് പുറത്ത് അന്താരാഷ്ട്ര തലത്തില്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ആകെ തുകയുടെ പരമാവധി 3% (പരമാവധി 25 റിയാല്‍) മാത്രമേ ഫീസ് ഈടാക്കാന്‍ പാടുള്ളൂ.

മറ്റ് സേവനങ്ങളും രേഖകളും
ചെക്ക് ബുക്ക് ഇഷ്യൂ ചെയ്യുന്നതിനും ബാങ്ക് ചെക്കുകള്‍ക്കും 5 റിയാലാണ് ഫീസ്. എന്നാല്‍ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍, ഡെറ്റ് പ്രൂഫ് ഡോക്യുമെന്റുകള്‍, ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സൗജന്യമായി ലഭിക്കും. ബാങ്കുകള്‍ ഈ നിശ്ചിത നിരക്കുകളില്‍ കൂടുതല്‍ തുക ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാന്‍ പാടില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ നിരക്കുകളില്‍ വാറ്റ് ഉള്‍പ്പെടുത്തിയിട്ടില്ല.

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും കുറഞ്ഞ ചെലവില്‍ സാമ്പത്തിക സേവനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് സൗദി അറേബ്യയുടെ ഈ പുതിയ നീക്കം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026