l o a d i n g

ഗൾഫ്

റിയാദ് എയറിന്റെ ആദ്യ ബോയിങ് 787-9 ഡ്രീംലൈനര്‍ പരീക്ഷണ പറക്കല്‍ വിജയകരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 24, 2025

റിയാദ്: സൗദി അറേബ്യയുടെ ആകാശ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കിക്കൊണ്ട് റിയാദ് എയര്‍ തങ്ങളുടെ ആദ്യത്തെ ബോയിങ് 787-9 ഡ്രീംലൈനര്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്നു. ആഗോള വ്യോമയാന മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ തയ്യാറെടുക്കുന്ന റിയാദ് എയറിന്റെ ആദ്യ വിമാനം അമേരിക്കയില്‍ വിജയകരമായി പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കി.

അമേരിക്കയിലെ സൗത്ത് കരോലിനയിലുള്ള ചാള്‍സ്റ്റണിലെ ബോയിങ് നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നാണ് വിമാനം ആദ്യമായി ആകാശത്തേക്കുയര്‍ന്നത്. വിമാനത്തിന്റെ സംവിധാനങ്ങള്‍, പ്രകടനം, സുരക്ഷ എന്നിവ കൃത്യമായി വിലയിരുത്തുന്ന 'ബി വണ്‍' (ആ1) പരീക്ഷണ പറക്കലാണ് ബോയിങ് പൈലറ്റുമാര്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. വിമാനം കൈമാറുന്നതിന് മുന്നോടിയായി റിയാദ് എയറിന്റെ സ്വന്തം പൈലറ്റുമാരും യുഎസില്‍ വെച്ച് പരീക്ഷണ പറക്കല്‍ നടത്തും. എല്ലാ റെഗുലേറ്ററി അംഗീകാരങ്ങളും ലഭിച്ച ശേഷമായിരിക്കും വിമാനം സൗദിയിലെത്തുക.

റിയാദ് എയര്‍ ഈ വിമാനം തിരഞ്ഞെടുത്തതിന് പിന്നില്‍ അതിന്റെ അത്യാധുനികമായ സവിശേഷതകളാണ്. ഒരു 'നെക്സ്റ്റ് ജനറേഷന്‍' വിമാനം എന്ന് ഇതിനെ വിശേഷിപ്പിക്കാം. മുന്‍ഗാമികളായ വിമാനങ്ങളെ അപേക്ഷിച്ച് 20 മുതല്‍ 25 ശതമാനം വരെ കുറഞ്ഞ ഇന്ധനം മാത്രമേ ഈ വിമാനത്തിന് ആവശ്യമുള്ളൂ. ഇത് കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും സഹായിക്കുന്നു.

ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ ഏകദേശം 14,010 കിലോമീറ്റര്‍ (7,565 നോട്ടിക്കല്‍ മൈല്‍) വരെ നിര്‍ത്താതെ പറക്കാന്‍ ഈ വിമാനത്തിന് സാധിക്കും. വിമാനത്തിനുള്ളിലെ വായുസമ്മര്‍ദ്ദവും ഈര്‍പ്പവും ക്രമീകരിക്കാനുള്ള അത്യാധുനിക സംവിധാനം യാത്രികര്‍ക്ക് ക്ഷീണമില്ലാത്ത യാത്ര ഉറപ്പാക്കുന്നു. ഡ്രീംലൈനറുകളിലെ ജനാലകള്‍ മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് വലുതാണ്. സ്പര്‍ശനത്തിലൂടെ പ്രകാശം ക്രമീകരിക്കാവുന്ന സൗകര്യവും ഇതിലുണ്ട്. എന്‍ജിനുകളുടെ പ്രത്യേക രൂപകല്‍പ്പന കാരണം വിമാനത്തിനുള്ളിലും പുറത്തും ശബ്ദം വളരെ കുറവായിരിക്കും.

2030-ഓടെ ലോകത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായി മാറാനാണ് റിയാദ് എയര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 72 ബോയിങ് ഡ്രീംലൈനറുകള്‍ക്കാണ് കമ്പനി ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ലോകത്തെ 100-ലധികം നഗരങ്ങളുമായി റിയാദിനെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. സൗദി അറേബ്യയുടെ വിഷന്‍ 2030-ന്റെ ഭാഗമായി ടൂറിസം, വ്യാപാര മേഖലകളില്‍ വലിയ കുതിച്ചുചാട്ടം നടത്താന്‍ ഈ പുത്തന്‍ വിമാനങ്ങള്‍ കരുത്തേകും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026