l o a d i n g

ഗൾഫ്

ജിദ്ദ - മോസ്‌കോ നേരിട്ടുള്ള വിമാന സര്‍വിസിന് തുടക്കം; വിനോദസഞ്ചാര മേഖലയില്‍ പുത്തന്‍ ഉണര്‍വ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 25, 2025

ജിദ്ദ: സൗദി അറേബ്യയുടെയും റഷ്യയുടെയും തലസ്ഥാനങ്ങള്‍ തമ്മിലുള്ള വ്യോമബന്ധം കൂടുതല്‍ സുദൃഢമാക്കിക്കൊണ്ട് ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മോസ്‌കോയിലേക്ക് നേരിട്ടുള്ള വിമാന സര്‍വിസുകള്‍ ആരംഭിച്ചു. പ്രമുഖ ബജറ്റ് എയര്‍ലൈനായ ഫ്‌ലൈനാസുമായി സഹകരിച്ചാണ് ഈ പുതിയ സര്‍വിസ് ക്രമീകരിച്ചിരിക്കുന്നത്.

മോസ്‌കോയിലെ വ്‌നുക്കോവോ (Vnukovo) അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് ജിദ്ദയില്‍നിന്ന് നേരിട്ടുള്ള സര്‍വിസ് നടത്തുന്നത്. പ്രാഥമിക ഘട്ടത്തില്‍ ആഴ്ചയില്‍ മൂന്ന് സര്‍വിസുകള്‍ വീതമാണ് ഫ്‌ലൈനാസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഈ മാസം ആദ്യം റഷ്യന്‍ എയര്‍ലൈനായ അസിമുത്ത് (Azimuth) സര്‍വിസ് തുടങ്ങിയ മഖച്കല, മിനറല്‍നി വോഡി എന്നീ നഗരങ്ങള്‍ക്ക് ശേഷം ജിദ്ദയില്‍നിന്ന് നേരിട്ട് ബന്ധിപ്പിക്കുന്ന മൂന്നാമത്തെ റഷ്യന്‍ ലക്ഷ്യസ്ഥാനമായി ഇതോടെ മോസ്‌കോ മാറി.

സൗദി ടൂറിസം അതോറിറ്റിയുടെയും എയര്‍ കണക്റ്റിവിറ്റി പ്രോഗ്രാമിന്റെയും സംയുക്ത സഹകരണത്തോടെയാണ് ഈ പദ്ധതി യാഥാര്‍ഥ്യമായത്. റഷ്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളെയും തീര്‍ഥാടകരെയും കൂടുതല്‍ ആകര്‍ഷിക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-സാംസ്‌കാരിക വിനിമയം വര്‍ദ്ധിപ്പിക്കാനും ഈ പുതിയ വ്യോമപാത സഹായിക്കും.

സൗദി അറേബ്യയുടെ ദേശീയ ഗതാഗത, ലോജിസ്റ്റിക് സ്ട്രാറ്റജിയുടെ ഭാഗമായുള്ള ഏവിയേഷന്‍ പ്രോഗ്രാമില്‍ ജിദ്ദ എയര്‍പോര്‍ട്ട് കമ്പനി വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഈയിടെ പ്രതിവര്‍ഷം അഞ്ച് കോടി യാത്രക്കാര്‍ എന്ന ചരിത്രപരമായ നാഴികക്കല്ല് ജിദ്ദ വിമാനത്താവളം പിന്നിട്ടിരുന്നു. 2030-ഓടെ പ്രതിവര്‍ഷം 10 കോടി യാത്രക്കാരെ സ്വീകരിക്കാനാണ് വിമാനത്താവള അധികൃതര്‍ ലക്ഷ്യമിടുന്നത്.

വരും വര്‍ഷങ്ങളില്‍ ജിദ്ദയെ ലോകത്തിലെ 150-ലധികം അന്താരാഷ്ട്ര നഗരങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കാനാണ് വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. സൗദിയുടെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം പ്രയോജനപ്പെടുത്തി ലോകത്തെ മികച്ച വിമാനത്താവളങ്ങളിലൊന്നായി ജിദ്ദയെ മാറ്റുന്നതിന്റെ ഭാഗമായാണ് മോസ്‌കോയിലേക്കുള്ള ഈ പുതിയ ചുവടുവെപ്പ് വിലയിരുത്തപ്പെടുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026