l o a d i n g

ഗൾഫ്

മക്ക ഹറമില്‍ മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക പാതകള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 25, 2025

മക്ക: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നൊഴുകിയെത്തുന്ന തീര്‍ഥാടകര്‍ക്ക് ഹറം പള്ളിയില്‍ കൂടുതല്‍ സുഗമമായ ആരാധനാ സൗകര്യങ്ങള്‍ ഒരുക്കി ഇരുഹറം കാര്യാലയം. മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി അതീവ ശ്രദ്ധയോടെ രൂപകല്‍പ്പന ചെയ്ത പ്രത്യേക പാതകള്‍ സജ്ജമാക്കിയതാണ് ഈ പദ്ധതിയിലെ പ്രധാന ചുവടുവെപ്പ്.

തിരക്കേറിയ സമയങ്ങളില്‍ പോലും തടസ്സമില്ലാതെ പ്രവേശിക്കാനും പുറത്തുകടക്കാനും സഹായിക്കുന്ന വിധത്തില്‍ ഹറം പള്ളിയുടെ വിവിധ തട്ടുകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് ഈ പാതകള്‍ ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് എളുപ്പത്തില്‍ വഴി കണ്ടെത്താനായി നൂതനമായ ഗൈഡന്‍സ് ബോര്‍ഡുകളും ലൊക്കേഷന്‍ റൂട്ടുകളും പള്ളിയിലുടനീളം സ്ഥാപിച്ചു. ലിഫ്റ്റുകള്‍, റാമ്പുകള്‍ എന്നിവയുടെ സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.

തീര്‍ഥാടകര്‍ക്ക് തവാഫ്, സഅ്യ് തുടങ്ങിയ കര്‍മ്മങ്ങള്‍ക്കായി ഗോള്‍ഫ് കാര്‍ട്ടുകള്‍, ഇലക്ട്രിക് വീല്‍ചെയറുകള്‍ എന്നിവ ഇപ്പോള്‍ ഔദ്യോഗിക പ്ലാറ്റ്ഫോം വഴി മുന്‍കൂട്ടി ബുക്ക് ചെയ്യാം. പ്രായമായവരെ സഹായിക്കുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച പെഡസ്ട്രിയന്‍ അസിസ്റ്റന്‍സ് ടീമുകളെ പള്ളിയുടെ പ്രധാന കവാടങ്ങളിലും മുറ്റങ്ങളിലും വിന്യസിച്ചിട്ടുണ്ട്.

വിഷന്‍ 2030-ന്റെ ഭാഗമായി തീര്‍ഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് തിരക്കില്‍പ്പെടാതെ ശാന്തമായി പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കാന്‍ ഈ പുതിയ പാതകള്‍ സഹായകമാകും. നിലവില്‍ കിങ് ഫഹദ് എക്‌സ്പാന്‍ഷന്‍ ഭാഗത്തുള്ള 64, 91 തുടങ്ങിയ കവാടങ്ങള്‍ക്ക് സമീപം പ്രത്യേക പ്രാര്‍ത്ഥനാ ഇടങ്ങളും സജ്ജമാണ്.

സന്ദര്‍ശകര്‍ ഹറമിലെ സ്‌പെഷ്യല്‍ ഗൈഡന്‍സ് കൃത്യമായി പിന്തുടരണമെന്നും തിരക്ക് കുറഞ്ഞ സമയങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026