l o a d i n g

ഗൾഫ്

പി.എ. ജബ്ബാര്‍ ഹാജി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, അഡ്വ. എ.പി. സ്മിജി വൈസ് പ്രസിഡന്റ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 25, 2025

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷനായി പി.എ. ജബ്ബാര്‍ ഹാജിയെ തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷനായിരുന്ന അന്തരിച്ച എ.പി. ഉണ്ണികൃഷ്ണന്റെ മകള്‍ അഡ്വ. എ.പി. സ്മിജിയാണ് വൈസ് പ്രസിഡന്റ്. ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലേക്കുള്ള മുസ്ലിം ലീഗ് ഭാരവാഹികളെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപിച്ചത്. ചരിത്രത്തിലാദ്യമായി പ്രതിപക്ഷമില്ലാത്ത ഒരു ഭരണസമിതി എന്ന പ്രത്യേകതയുമായാണ് പുതിയ ടീം ചുമതലയേല്‍ക്കുന്നത്.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി പി.കെ അസ്ലുവും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി ഷാഹിന നിയാസിയും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി വെട്ടം ആലിക്കോയയും ഡെപ്യൂട്ടി ലീഡര്‍റായി യാസ്മിന്‍ അരിമ്പ്രയും സെക്രട്ടറിയായി കെ.ടി. അഷ്റഫും വിപ്പായി ഷരീഫ് കൂറ്റൂറും ട്രഷററായി ബഷീര്‍ രണ്ടത്താണിയും തെരഞ്ഞെടുക്കപ്പെട്ടു.

ഇത്തവണത്തെ മലപ്പുറം ജില്ലാ പഞ്ചായത്ത് ഭരണസമിതി ഇന്ത്യന്‍ ജനാധിപത്യത്തിലെ തന്നെ അപൂര്‍വ്വ കാഴ്ചയാവുകയാണ്. ജില്ലയിലെ 33 ഡിവിഷനുകളിലും യുഡിഎഫ് വിജയിച്ചതോടെ പ്രതിപക്ഷ നിര ശൂന്യമായി. കഴിഞ്ഞ തവണ രണ്ട് ഡിവിഷനുകളില്‍ ജയിച്ച് സാന്നിധ്യമറിയിച്ച എല്‍ഡിഎഫിന്, 2025-ലെ ഈ തെരഞ്ഞെടുപ്പില്‍ ആ സീറ്റുകള്‍ കൂടി നഷ്ടമായി. മലപ്പുറത്തെ യുഡിഎഫിന്റെ ഉരുക്കുകോട്ട കൂടുതല്‍ ശക്തമാണെന്ന് തെളിയിക്കുന്നതാണ് ഈ സമ്പൂര്‍ണ്ണ വിജയം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026