l o a d i n g

ഗൾഫ്

കഴിഞ്ഞ മാസം ഇരു ഹറാമുകളിലെത്തിയത് 6.87 കോടി തീര്‍ഥാടകര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 26, 2025

റിയാദ്: ഇക്കഴിഞ്ഞ മാസം 6.87 കോടി (68.7 മില്യണ്‍) തീര്‍ഥാടകര്‍ ഇരുഹാറമുകളും സന്ദര്‍ശിച്ചതായി ഇരുഹറം കാര്യാലയം അറിയിച്ചു. മുന്‍ മാസത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ 21 ലക്ഷത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏകദേശം 3 കോടി തീര്‍ഥാടകര്‍ മക്കയിലെ മസ്ജിദുല്‍ ഹറാം സന്ദര്‍ശിച്ചു. ഇതില്‍ 94,700 പേര്‍ കഅബയ്ക്ക് സമീപമുള്ള ഹിജ്ര്‍ ഇസ്മായിലില്‍ നമസ്‌കാരം നിര്‍വ്വഹിച്ചു. മദീനയിലെ മസ്ജിദുന്നബവിയില്‍ 2.31 കോടി സന്ദര്‍ശകരെത്തി. ഇതില്‍ 13 ലക്ഷം പേര്‍ റൗദ ശരീഫ് സന്ദര്‍ശിച്ചവരും, 23 ലക്ഷം പേര്‍ പ്രവാചകന്‍ മുഹമ്മദ് നബിയെയും രണ്ട് അനുചരന്മാരെയും അഭിവാദ്യം ചെയ്തവരുമാണ്.

ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെയും ഇരുഹറാം കാര്യാലയത്തിന്റെയും കണക്കുകള്‍ പ്രകാരം രാജ്യത്തിനകത്തു നിന്നും വിദേശത്തു നിന്നുമായി 1.19 കോടിയിലധികം (11.9 മില്യണ്‍) തീര്‍ത്ഥാടകര്‍ ഉംറ നിര്‍വ്വഹിച്ചു. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള മികച്ച സേവനങ്ങളും സൗകര്യങ്ങളും ഉംറ തീര്‍ത്ഥാടനത്തിന് എത്തുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു.

വിദേശത്തു നിന്ന് എത്തിയ തീര്‍ത്ഥാടകരുടെ എണ്ണം മാത്രം 17 ലക്ഷം കവിഞ്ഞു. ഡിജിറ്റല്‍ സംവിധാനങ്ങളും ഏകോപിതമായ ലോജിസ്റ്റിക് സേവനങ്ങളും വഴി വിസ നടപടികളും കര്‍മ്മങ്ങളും കൂടുതല്‍ സുഗമമായതാണ് ഈ വര്‍ധനവിന് കാരണം.

വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി ഹജ്ജ്, ഉംറ തീര്‍ത്ഥാടന സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള സൗദി അറേബ്യയുടെ നിരന്തരമായ ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ വര്‍ധനവ്. ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ക്ക് ഇരുഹറമുകളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുക, യാത്രയുടെ തുടക്കം മുതല്‍ ഒടുക്കം വരെ സുരക്ഷിതവും ആത്മീയവുമായ അനുഭവം ഉറപ്പാക്കുക എന്നിവയാണ് രാജ്യം ഇതിലൂടെ ലക്ഷ്യമിടുന്നത്.

തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സമാധാനപരമായ അനുഭവം ഉറപ്പാക്കുന്നതിന് ഡിജിറ്റല്‍, ഓപ്പറേഷന്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള സംയുക്ത സംരംഭങ്ങള്‍ മന്ത്രാലയവും അതോറിറ്റിയും തുടര്‍ന്നും നടപ്പിലാക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026