l o a d i n g

ഗൾഫ്

ദുബായില്‍ പ്ലാസ്റ്റിക് നിരോധനം പൂര്‍ണ്ണതയിലേക്ക്: ജനുവരി 1 മുതല്‍ പുതിയ മാറ്റങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 27, 2025

ദുബായ്: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി 2022-ല്‍ ആരംഭിച്ച പദ്ധതിയുടെ നിര്‍ണ്ണായകമായ അവസാന ഘട്ടത്തിലേക്ക് ദുബായ് കടക്കുന്നു. 2026 ജനുവരി ഒന്ന് മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് നഗരത്തില്‍ സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയതായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തും പ്രഖ്യാപിച്ചു.

പുതിയ ഘട്ടത്തില്‍ ഭക്ഷണ പാത്രങ്ങളായ പ്ലാസ്റ്റിക് പ്ലേറ്റുകള്‍, കട്ലറികള്‍ (ഫോര്‍ക്ക്, സ്പൂണ്‍), ബവ്‌റിജ് കപ്പുകള്‍, അവയുടെ അടപ്പുകള്‍, പ്ലാസ്റ്റിക് സ്‌ട്രോകള്‍, ചോപ് സ്റ്റിക്കുകള്‍, ടേബിള്‍ കവറുകള്‍, കോട്ടണ്‍ ബഡുകള്‍ തുടങ്ങിയവക്ക് നിരോധനമുണ്ടാകും.

പോളിസ്‌റ്റൈറേന്‍ കപ്പുകള്‍, പ്ലേറ്റുകള്‍, കണ്ടെയ്‌നറുകള്‍ തുടങ്ങിയവയ്ക്ക് നിലവില്‍ തന്നെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ പരിഷ്‌കാരങ്ങള്‍. നിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ദുബായ് മുനിസിപ്പാലിറ്റി വ്യാപകമായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിവരികയാണ്. നിയമം ലംഘിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കടകളിലും സ്ഥാപനങ്ങളിലും കര്‍ശന പരിശോധനകള്‍ നടക്കും.

പ്ലാസ്റ്റിക്കിന് പകരമായി പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങളിലേക്ക് (കടലാസ്, മരം, പുനരുപയോഗിക്കാവുന്ന തുണി സഞ്ചികള്‍) മാറാന്‍ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. പരിസ്ഥിതി സൗഹൃദമായ ഒരു ദുബായ് ലക്ഷ്യമിട്ടാണ് ഈ മാറ്റം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026