l o a d i n g

ഗൾഫ്

8 മണിക്കൂര്‍ കാത്തിരുന്നിട്ടും ചികിത്സ ലഭിച്ചില്ല, കാനഡയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 27, 2025

ടൊറന്റോ: കാനഡയിലെ ആരോഗ്യ സംവിധാനങ്ങളുടെ മെല്ലെപ്പോക്ക് ഒരു മലയാളി അക്കൗണ്ടന്റിന്റെ ജീവനെടുത്തു. ജോലിസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട് എഡ്മന്റണിലെ ഗ്രേ നണ്‍സ് ഹോസ്പിറ്റലിലെത്തിയ പ്രശാന്ത് ശ്രീകുമാര്‍ (44) ആണ് ചികിത്സ വൈകിയതിനെ തുടര്‍ന്ന് പിതാവിന്റെയും ഭാര്യയുടെയും കണ്‍മുന്നില്‍ കുഴഞ്ഞുവീണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ആശുപത്രിയിലെത്തിയ പ്രശാന്തിനെ ഇ.സി.ജി എടുത്ത ശേഷം കുഴപ്പമില്ലെന്ന് പറഞ്ഞ് വെയിറ്റിങ് റൂമിലേക്ക് മാറ്റി. രക്തസമ്മര്‍ദ്ദം അപകടകരമാംവിധം ഉയര്‍ന്നിട്ടും വേദനസംഹാരി നല്‍കി കാത്തിരിക്കാനാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചത്. എട്ട് മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ട്രീറ്റ്മെന്റ് റൂമിലെത്തി 10 സെക്കന്‍ഡിനുള്ളില്‍ ഹൃദയാഘാതം മൂലം പ്രശാന്ത് മരണത്തിന് കീഴടങ്ങി.

'പപ്പാ, എനിക്ക് വേദന സഹിക്കാനാകുന്നില്ല...' എന്ന് മകന്‍ അവസാനമായി പറഞ്ഞ വാക്കുകള്‍ പിതാവ് കുമാര്‍ ശ്രീകുമാര്‍ ഇന്നും വിങ്ങലോടെ ഓര്‍ക്കുന്നു.
ഈ സംഭവത്തില്‍ കാനഡ സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. പ്രശാന്തിന്റെ ഭാര്യ നീഹാരിക പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിന് കാരണമായതോടെയാണ് രാജ്യാന്തര തലത്തില്‍ ഈ വിഷയം ശ്രദ്ധിക്കപ്പെട്ടത്. പ്രശാന്ത് - നീഹാരിക ദമ്പതികള്‍ക്ക് മൂന്ന് മക്കളാണുള്ളത്.

കൃത്യസമയത്ത് വിദഗ്ധ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ പ്രശാന്തിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. വികസിത രാജ്യമായ കാനഡയിലെ ആശുപത്രികളില്‍ അനുഭവപ്പെടുന്ന കടുത്ത തിരക്കും ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യവുമാണ് ഈ ദുരന്തത്തിലൂടെ വീണ്ടും ചര്‍ച്ചയാകുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026