l o a d i n g

ഗൾഫ്

അനധികൃത താമസക്കാരായ ഇന്ത്യക്കാര പുറത്താക്കുന്നതില്‍ മുന്നില്‍ സൗദി അറേബ്യ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 28, 2025

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ നിന്ന് നിയമലംഘകരായ ഇന്ത്യക്കാരെ നാടുകടത്തുന്നതില്‍ മുന്നില്‍ സൗദി അറേബ്യയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. തൊട്ടു പിന്നില്‍ അമേരിക്കയാണ്. 2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് സൗദിയില്‍ നിന്ന് മാത്രം നാട്ടിലേക്ക് മടങ്ങിയത്. വിസ കാലാവധി കഴിഞ്ഞവരേയും നിയമം ലംഘിച്ചവരെയുമാണ് സൗദി തിരിച്ചയച്ചതെങ്കില്‍ അനധികൃതമായി അതിര്‍ത്തി കടന്നെത്തിയവരെയാണ് യുഎസ് നാടുകടത്തിയത്.

2021 ല്‍ 8,887 ഇന്ത്യക്കാരെയും 2022 ല്‍ 10,277 പേരെയും 2023 ല്‍ 11,486 പേരെയും 2024 ല്‍ 9,206 പേരെയും സൗദിയില്‍നിന്നു നാടു കടത്തി. ഈ വര്‍ഷം ഇതുവരെ 7,019 ഇന്ത്യക്കാരെയാണ് സൗദി തിരിച്ചയച്ചത്. ഇക്കാലയളവില്‍ യുഎസ് തിരിച്ചയച്ച ഇന്ത്യക്കാരുടെ എണ്ണം 2021 ല്‍ 805, 2022 ല്‍ 862, 2023 ല്‍ 617, 2023 ല്‍ 617, 2024 ല്‍ 1,368, 2025 ല്‍ 3,414 എന്നിങ്ങനെയാണെന്ന് വിദേശ മന്ത്രാലയത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2025-ലേക്ക് എത്തുമ്പോള്‍ അമേരിക്കയില്‍ നിന്നുള്ള നാടുകടത്തലില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 5 വര്‍ഷത്തെ കണക്കെടുത്താല്‍ മ്യാന്‍മര്‍ 1591 പേരെയും ബഹ്‌റൈന്‍ 764 പേരെയും മലേഷ്യ 1485 ഇന്ത്യക്കാരെയും പുറത്താക്കിയിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026