l o a d i n g

ഗൾഫ്

ജിദ്ദ വനിത കെ.എം.സി.സിയുടെ 'ചായല്‍ 2025'ഒപ്പന മത്സരത്തില്‍ മലപ്പുറം ജില്ല കെ.എം.സി.സിക്ക് കിരീടം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 28, 2025

ജിദ്ദ: മൈലാഞ്ചി മൊഞ്ചും കൈമുട്ടിന്റെ താളവും ഒത്തുചേര്‍ന്ന അറേബ്യന്‍ രാവില്‍ ജിദ്ദയെ ആവേശത്തിലാഴ്ത്തി വനിതാ കെ.എം.സി.സിയുടെ 'ചായല്‍ 2025'. ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വനിതാ വിംഗ് സംഘടിപ്പിച്ച ദേശീയ ഒപ്പന മത്സരം ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും പ്രവാസലോകത്തെ സമാനതകളില്ലാത്ത കലാവിരുന്നായി മാറി. സൗദിയുടെ വിവിധ പ്രവിശ്യകളില്‍ നിന്നൊഴുകിയെത്തിയ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് മലബാറിന്റെ തനത് മാപ്പിള കലാരൂപത്തിന്റെ ദൃശ്യവിരുന്നാണ് ചായല്‍ സമ്മാനിച്ചത്.

ഏഴ് കരുത്തുറ്റ ടീമുകള്‍ മാറ്റുരച്ച വാശിയേറിയ ഫൈനല്‍ പോരാട്ടത്തിനൊടുവില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി ജിദ്ദയുടെ ആവേശമായി. പഴുതടച്ച ചുവടുകളുമായി കളം നിറഞ്ഞ ഫിനോം ജിദ്ദ രണ്ടാം സ്ഥാനവും, തനത് ശൈലിയില്‍ ഒപ്പനയവതരിപ്പിച്ച കോഴിക്കോട് ജില്ലാ കെ.എം.സി.സി മൂന്നാം സ്ഥാനവും നേടി. കനത്ത പോരാട്ടം നടന്ന ഓഡീഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏഴ് ടീമുകളാണ് കലാകിരീടത്തിനായി ഫൈനലില്‍ അണിനിരന്നത്. മലബാര്‍ അടുക്കള, ഈവ, ഇശല്‍, പാലക്കാട് ജില്ലാ കെ.എം.സി.സി എന്നിവയായിരുന്നു മറ്റു ടീമുകള്‍.

ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡന്റ് മുംതാസ് പാലോളി അധ്യക്ഷത വഹിച്ചു. ഷമീല പടിഞ്ഞാറേതില്‍ സ്വാഗതവും കുബ്ര ലത്തീഫ് നന്ദിയും പറഞ്ഞു. അഹമ്മദ് പാളയാട്ട്, റസാഖ് മാസ്റ്റര്‍, ഇസ്മായില്‍ മുണ്ടക്കുളം, വി.പി. അബ്ദുല്‍ റഹ്‌മാന്‍, വി.പി. ഉബൈദുല്ല തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഒപ്പന മത്സരത്തിന് പിന്നാലെ വേദിയില്‍ പെയ്തിറങ്ങിയ സംഗീത വിരുന്ന് കാണികള്‍ക്ക് ഇരട്ടി മധുരമായി. മാപ്പിളപ്പാട്ട് വേദികളിലെ ജനപ്രിയ താരങ്ങളായ ഷഹജ മലപ്പുറം, അനീഷ് പട്ടുറുമാല്‍, അന്‍വര്‍ തിരൂരങ്ങാടി എന്നിവര്‍ നയിച്ച സംഗീത നിശ ജിദ്ദയിലെ കുടുംബങ്ങള്‍ക്ക് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്. ഫിറോസ് ബാബു, ഷഹജ മലപ്പുറം, മുഷ്താഖ് മധുവായി എന്നിവരായിരുന്നു മത്സരത്തിന്റെ വിധിനിര്‍ണ്ണയം നടത്തിയത്.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026