l o a d i n g

ഗൾഫ്

ബഹ്റൈന്‍ വിസാ ഫീസില്‍ വര്‍ധനവ്, പ്രവാസികള്‍ക്ക് തിരിച്ചടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 30, 2025

മനാമ: തൊഴില്‍ വിപണിയില്‍ ബഹ്റൈന്‍ പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കാന്‍ കാബിനറ്റ് തീരുമാനിച്ചു. 2026 ജനുവരി മുതല്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന ഈ പദ്ധതി 2029-ഓടെ പൂര്‍ണ്ണമാകും.

നിലവില്‍ 100 ദിനാറായ വര്‍ക്ക് പെര്‍മിറ്റ് ഫീസ് താഴെ പറയുന്ന രീതിയില്‍ ഓരോ വര്‍ഷവും ഉയരും: 2026: 105 ബഹ്റൈന്‍ ദിനാര്‍, 2027: 111 ബഹ്റൈന്‍ ദിനാര്‍, 2028: 118 ബഹ്റൈന്‍ ദിനാര്‍, 2029: 125 ബഹ്റൈന്‍ ദിനാര്‍.

ഏറ്റവും വലിയ വര്‍ധനവ് പ്രവാസികളുടെ വാര്‍ഷിക മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുകയിലാണ്. നിലവിലെ 72 ദിനാറില്‍ നിന്ന് ഇത് ഇരട്ടിയായി വര്‍ധിക്കും: 2026: 90 ദിനാര്‍, 2027: 108 ദിനാര്‍, 2028: 126 ദിനാര്‍, 2029: 144 ദിനാര്‍.

ഗാര്‍ഹിക തൊഴിലാളികള്‍ ഒഴികെയുള്ള എല്ലാ പ്രവാസി തൊഴിലാളികള്‍ക്കും ഈ ഫീസ് വര്‍ധന ബാധകമായിരിക്കും. ഓരോ മാസവും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് (LMRA) അടയ്ക്കേണ്ട ഫീസിലും ആനുപാതികമായ വര്‍ധനവ് ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

വിദേശ തൊഴിലാളികളെ നിയമിക്കുന്നത് ചെലവേറിയതാക്കി മാറ്റുന്നതിലൂടെ തൊഴിലുടമകളെ സ്വദേശികളെ നിയമിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 'സ്വദേശികളുടെ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നത്.' - ബഹ്റൈന്‍തൊഴില്‍നിയമകാര്യ മന്ത്രി പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026