l o a d i n g

ഗൾഫ്

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചരിത്രം കുറിച്ച് സദഫ് ചൗധരി പുതിയ ഹജ്ജ് കോണ്‍സലായി ചുമതലയേറ്റു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 31, 2025

ജിദ്ദ: ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പുതിയ ഹജ്ജ് കോണ്‍സലായി സദഫ് ചൗധരി ചുമതലയേറ്റു. ഈ പദവിയിലെത്തുന്ന ആദ്യ വനിതാ ഐ.എഫ്.എസ് ഉദ്യോഗസ്ഥ എന്ന ചരിത്രനേട്ടവുമായാണ് സദഫ് ജിദ്ദയിലെത്തുന്നത്. ഫ്രാന്‍സിലെ മാഴ്‌സില്ലേ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഹെഡ് ഓഫ് ചാന്‍സലറായി സേവനമനുഷ്ഠിക്കവേയാണ് പുതിയ നിയമനം. ഉത്തരാഖണ്ഡിലെ റൂര്‍ക്കി സ്വദേശിനിയാണ്.

2020-ലെ യു.പി.എസ്.സി സിവില്‍ സര്‍വിസ് പരീക്ഷയില്‍ 23-ാം റാങ്കുകാരിയും അന്ന് മുസ്ലിം ഉദ്യോഗാര്‍ഥികളില്‍ ഏറ്റവും ഉയര്‍ന്ന റാങ്ക്കാരിയുമായിരുന്നു സദഫ് ചൗധരി. ഗ്രാമീണ ബാങ്ക് ദിയോബന്ദ് ബ്രാഞ്ച് മുന്‍ മാനേജര്‍ ഇസ്റാര്‍ അഹമ്മദിന്റെയും ഷഹബാസ് ബാനുവിന്റെയും മൂത്ത മകളാണ് ഈ 31 കാരി.

ഹജ്ജ് കോണ്‍സല്‍ എന്ന നിലയില്‍ ഇന്ത്യന്‍ അംബാസഡര്‍, കോണ്‍സല്‍ ജനറല്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ തീര്‍ഥാടകരുടെ ക്ഷേമം, സുരക്ഷ, താമസം തുടങ്ങിയ കാര്യങ്ങള്‍ സദഫ് ഏകോപിപ്പിക്കും. ഹജ്ജ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ സൗദി അധികൃതരുമായും വിവിധ ഏജന്‍സികളുമായും ഇവര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും.

ഹജ്ജ് വകുപ്പിന് പുറമെ, കൊമേഴ്‌സ് വകുപ്പിന്റെ ചുമതലയും സദഫ് ചൗധരി വഹിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലേക്ക് സ്ഥലം മാറിപ്പോയ കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജലീലിന്റെ ഒഴിവിലേക്കാണ് ഈ നിയമനം.

ഇമാം മെഹ്ദി ഹുസൈനും ചുമതലയേറ്റു
സദഫ് ചൗധരിയോടൊപ്പം ഇമാം മെഹ്ദി ഹുസൈനും ജിദ്ദ കോണ്‍സുലേറ്റില്‍ ചുമതലയേറ്റു. പ്രസ്, ഇന്‍ഫര്‍മേഷന്‍, സാംസ്‌കാരിക വകുപ്പുകളുടെ ഹെഡ് ഓഫ് ചാന്‍സറിയായാണ് ഇദ്ദേഹം നിയമിതനായത്. ബിഹാറിലെ ചമ്പാരന്‍ സ്വദേശിയായ ഇദ്ദേഹം നേരത്തെ എത്യോപ്യയിലെ ഇന്ത്യന്‍ എംബസിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026