l o a d i n g

ഗൾഫ്

ജിനേഷിന്റെ മരണത്തിലെ ദുരൂഹത നീങ്ങിയില്ല; നീറുന്ന ഓര്‍മ്മകളുമായി ഭാര്യ രേഷ്മയും യാത്രയായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 31, 2025

കല്‍പറ്റ: ഇസ്രായേലില്‍ അഞ്ചു മാസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവാവിന്റെ ഭാര്യയും മരിച്ചു. സുല്‍ത്താന്‍ ബത്തേരി കോളിയാടി ചമയംകുന്ന് പുല്ലകുത്ത് ജിനേഷ് സുകുമാരന്റെ ഭാര്യ രേഷ്മ (34) ആണ് മരിച്ചത്. ഭര്‍ത്താവിന്റെ മരണശേഷം മാനസികമായി തകര്‍ന്ന നിലയിലായിരുന്ന രേഷ്മ വിഷം ഉള്ളില്‍ ചെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വയനാട് കോളേരി സ്വദേശിനിയാണ് രേഷ്മ.

കഴിഞ്ഞ ജൂലൈയിലാണ് ജിനേഷിനെയും (38) ഇദ്ദേഹം പരിചരിച്ചിരുന്ന 80 വയസ്സുള്ള ഇസ്രായേലി വയോധികയെയും ജറുസലേമിന് സമീപം മേവസേരേട്ട് സിയോനിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വയോധിക കുത്തേറ്റ നിലയിലും ജിനേഷ് തൂങ്ങിമരിച്ച നിലയിലുമായിരുന്നു. വയോധികയുടെ ഭര്‍ത്താവിനെ പരിചരിക്കുന്ന കെയര്‍ ഗിവര്‍ ആയി ജോലി ചെയ്യുകയായിരുന്നു ജിനേഷ്.

ഭര്‍ത്താവിന്റെ മരണവാര്‍ത്ത കേട്ടതുമുതല്‍ രേഷ്മ കടുത്ത മാനസിക വിഷമത്തിലായിരുന്നു. ജിനേഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മരണകാരണം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് എംബസിയിലടക്കം രേഷ്മ നിരവധി തവണ പരാതി നല്‍കിയിരുന്നു. മരണത്തിലെ നിഗൂഢതകള്‍ പുറത്തുകൊണ്ടുവരാന്‍ ഇസ്രായേലിലെ മലയാളി സുഹൃത്തുക്കളെയും അധികൃതരെയും ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. അന്വേഷണ പുരോഗതിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമാകാത്തതിലുള്ള നിരാശയിലായിരുന്നു കുടുംബം.

വയനാട്ടില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവായി ജോലി ചെയ്യുന്നതിനിടെയാണ് ജിനേഷ് ഇസ്രായേലിലേക്ക് പോയത്. ബത്തേരി കൈവട്ടമൂല പെലക്കുത്ത് വീട്ടില്‍ രാധയുടെയും പരേതനായ സുകുമാരന്റെയും മകനാണ് ജിനേഷ്. ഏക മകള്‍: ആരാധ്യ (തംബുരു).

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026