l o a d i n g

ഗൾഫ്

സൗദിയില്‍ പാര്‍സലുകള്‍ അയക്കാന്‍ ഇനി 'ദേശീയ വിലാസം' നിര്‍ബന്ധം; പുതിയ നിയമം പ്രാബല്യത്തില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 2, 2026

റിയാദ്: സൗദി അറേബ്യക്കുള്ളിലേക്കും വിദേശത്തേക്കും പാര്‍സലുകള്‍ അയക്കുന്നതിന് ഇനി മുതല്‍ നാഷണല്‍ അഡ്രസ് (ദേശീയ വിലാസം) നിര്‍ബന്ധമാക്കി. ജനുവരി ഒന്ന് മുതലാണ് പൊതുഗതാഗത അതോറിറ്റിയുടെ ഈ പുതിയ പരിഷ്‌കാരം പ്രാബല്യത്തില്‍ വന്നത്.

ദേശീയ വിലാസം രേഖപ്പെടുത്താത്ത പാര്‍സലുകള്‍ സ്വീകരിക്കുന്നതില്‍ നിന്നും ട്രാന്‍സ്പോര്‍ട്ട് കമ്പനികളെ അതോറിറ്റി വിലക്കിയിട്ടുണ്ട്. തപാല്‍ മേഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക, വിതരണ പ്രക്രിയ വേഗത്തിലാക്കുക, ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുക എന്നിവയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ഡെലിവറി ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള അനാവശ്യ ആശയവിനിമയം ഒഴിവാക്കാനും കൃത്യസമയത്ത് പാര്‍സലുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും ഇത് സഹായിക്കും.

അബ്ഷിര്‍, തവക്കല്‍ന, സ്വിഹത്തി, സുബുല്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും തങ്ങളുടെ നാഷണല്‍ അഡ്രസ് കണ്ടെത്താനാവും. പാര്‍സലുകള്‍ അയക്കാന്‍ പോകുമ്പോള്‍ തങ്ങളുടെ നാഷണല്‍ അഡ്രസ് കൈവശം കരുതുന്നത് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026