l o a d i n g

ഗൾഫ്

യുഎഇയില്‍ ഇനി 18 വയസ്സില്‍ 'പ്രായപൂര്‍ത്തി'; സിവില്‍ നിയമങ്ങളില്‍ വന്‍ പരിഷ്‌കാരങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 2, 2026

അബൂദാബി: യുഎഇയിലെ സിവില്‍ ഇടപാടുകള്‍ സംബന്ധിച്ച നിയമങ്ങളില്‍ ഭരണകൂടം ചരിത്രപരമായ ഭേദഗതികള്‍ വരുത്തി. പ്രായപൂര്‍ത്തിയാകുന്നതിനുള്ള പ്രായപരിധി കുറച്ചതും സാമ്പത്തിക കൈകാര്യാവകാശങ്ങളില്‍ ഇളവ് നല്‍കിയതുമാണ് പുതിയ നിയമത്തിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങള്‍.

മുന്‍പ് 21 ചാന്ദ്ര വര്‍ഷമായിരുന്നു (ഹിജ്‌റ വര്‍ഷം) പ്രായപൂര്‍ത്തിയാകാനുള്ള പ്രായം. അത് ഇപ്പോള്‍ 18 ഗ്രിഗോറിയന്‍ (ഇംഗ്ലീഷ്) വര്‍ഷമായി നിശ്ചയിച്ചു. ഇതോടെ 18 വയസ്സ് തികയുന്നവര്‍ക്ക് നിയമപരമായി സിവില്‍ ഇടപാടുകളില്‍ ഏര്‍പ്പെടാം. 18 വയസ്സുള്ളവര്‍ക്ക് തങ്ങളുടെ ആസ്തികളും സാമ്പത്തിക കാര്യങ്ങളും സ്വന്തമായി കൈകാര്യം ചെയ്യാന്‍ അനുവാദമുണ്ടാകും.

പ്രത്യേക വ്യവസ്ഥകള്‍ക്ക് വിധേയമായി, 15 വയസ്സ് തികഞ്ഞവര്‍ക്ക് തങ്ങളുടെ സ്വത്ത് കൈകാര്യം ചെയ്യാനുള്ള അനുമതിക്കായി അപേക്ഷിക്കാനുള്ള അവസരവും പുതിയ നിയമം നല്‍കുന്നുണ്ട്.

യുവാക്കളെ ശാക്തീകരിക്കുകയും രാജ്യത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പരിഷ്‌കാരത്തിന്റെ പ്രധാന ലക്ഷ്യം. പുതിയ നിയമം കരാറുകള്‍, ഇന്‍ഷുറന്‍സ്, പ്രൊഫഷണല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ കൂടുതല്‍ വ്യക്തത ഉറപ്പാക്കുന്നു. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കായി പുതിയ നിയമ ചട്ടക്കൂടും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മരണമോ പരിക്കോ സംഭവിക്കുന്ന കേസുകളില്‍ ദിയാധനവും മറ്റ് അധിക നഷ്ടപരിഹാരങ്ങളും സംയോജിപ്പിക്കാന്‍ കോടതികള്‍ക്ക് അനുമതി നല്‍കുന്നു. മുന്‍പുണ്ടായിരുന്ന നിയമപരമായ അവ്യക്തതകള്‍ നീക്കി, ഇരകള്‍ക്ക് അര്‍ഹമായ പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കാന്‍ ഇത് സഹായിക്കും. ആധുനിക കാലത്തെ സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങളുമായി സിവില്‍ നിയമങ്ങളെ യോജിപ്പിക്കുക വഴി നിക്ഷേപകര്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയാണ് യുഎഇ ലക്ഷ്യമിടുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026