l o a d i n g

ഗൾഫ്

ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ആഗോള 'മെഗാ എയര്‍പോര്‍ട്ട്' പട്ടികയിലേക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 4, 2026

ജിദ്ദ: യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ മുന്നേറ്റം നടത്തി ലോകത്തെ അതിപ്രധാന വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം. ഒറ്റ വര്‍ഷത്തിനിടെ 5.34 കോടി യാത്രക്കാരെ സ്വീകരിച്ചുകൊണ്ടാണ് സൗദി അറേബ്യയുടെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് വിമാനത്താവളം രേഖപ്പെടുത്തിയത്.

സൗദി അറേബ്യയെ ആഗോള വ്യോമയാന ഹബ്ബാക്കി മാറ്റുക എന്ന 'വിഷന്‍ 2030'-ന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളാണ് ഈ വന്‍ നേട്ടത്തിന് പിന്നിലെന്ന് ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി സി.ഇ.ഒ എന്‍ജി. മാസിന്‍ ജൗഹര്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ യാത്രക്കാരുടെ എണ്ണം ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗവും മികച്ച സേവനവുമാണ് ജിദ്ദയെ ആഗോളതലത്തില്‍ ശ്രദ്ധേയമാക്കുന്നത്. പ്രധാന നേട്ടങ്ങള്‍: ആകെ യാത്രക്കാര്‍ 5.34 കോടി, വിമാന സര്‍വിസുകള്‍ 3.10 ലക്ഷം, കൈകാര്യം ചെയ്ത ലഗേജുകള്‍ 6.04 കോടി (12% വര്‍ധന), സംസം ജലം 95.7 ലക്ഷം കണ്ടെയ്നറുകള്‍, കാര്‍ഗോ വിമാനങ്ങള്‍ 2,968 എണ്ണം.

ഗതാഗത മന്ത്രാലയത്തിന്റെയും സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റിയുടെയും പിന്തുണയോടെയാണ് ഈ ദേശീയ നേട്ടം കൈവരിക്കാനായത്. വിമാനത്താവള വിപുലീകരണവും സേവനങ്ങളിലെ ഗുണനിലവാരവും അന്താരാഷ്ട്ര തലത്തില്‍ ജിദ്ദയുടെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. കാര്‍ഗോ നീക്കത്തിലും ലഗേജുകള്‍ കൈകാര്യം ചെയ്യുന്നതിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ സര്‍ക്കാര്‍-സ്വകാര്യ പങ്കാളികള്‍ക്കും സി.ഇ.ഒ നന്ദി അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026