l o a d i n g

ഗൾഫ്

അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; സൗദിയ കരിപ്പൂരിലേക്ക് മടങ്ങിയെത്തുന്നു, ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 4, 2026

ജിദ്ദ: മലബാറിലെ പ്രവാസികളുടെ ദീര്‍ഘകാലത്തെ മുറവിളികള്‍ക്ക് ഒടുവില്‍ ഫലം കാണുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ 'സൗദിയ' (സൗദി എയര്‍ലൈന്‍സ്) വീണ്ടും സര്‍വീസ് ആരംഭിക്കുന്നു. റിയാദ്-കോഴിക്കോട് റൂട്ടില്‍ 2026 ഫെബ്രുവരി ഒന്ന് മുതലാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. ഇതിനായുള്ള ടിക്കറ്റ് ബുക്കിങ് കമ്പനിയുടെ വെബ്സൈറ്റിലും ട്രാവല്‍ ഏജന്‍സികളിലും സജീവമായി.

2020 ആഗസ്റ്റിലുണ്ടായ കരിപ്പൂര്‍ വിമാനാപകടത്തെത്തുടര്‍ന്ന് റണ്‍വേയില്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് സൗദിയ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നത്. നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സൗദി എയര്‍ലൈന്‍സ് കരിപ്പൂരിലേക്ക് വീണ്ടും പറന്നിറങ്ങുന്നത്.

കരിപ്പൂരിലെ റണ്‍വേ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത്, മുമ്പ് ഉപയോഗിച്ചിരുന്ന വലിയ വിമാനങ്ങള്‍ക്ക് പകരം പുത്തന്‍ സാങ്കേതിക വിദ്യയിലുള്ള എയര്‍ബസ് A320 ശ്രേണിയിലുള്ള വിമാനങ്ങളാണ് സര്‍വീസിനായി ഉപയോഗിക്കുക. 20 ബിസിനസ് ക്ലാസ് സീറ്റുകളും 168 എക്കോണമി ക്ലാസ് സീറ്റുകളും ഉള്‍പ്പെടെ ആകെ 188 പേര്‍ക്ക് ഒരു സമയം യാത്ര ചെയ്യാം. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ ശനി, ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും സര്‍വീസുണ്ടാകുക.

റിയാദില്‍ നിന്ന് പുലര്‍ച്ചെ 1.20-ന് പുറപ്പെടുന്ന വിമാനം രാവിലെ 8.35-ന് കോഴിക്കോടെത്തും. മടക്കയാത്ര രാവിലെ 9.45-ന് കോഴിക്കോട് നിന്ന് ആരംഭിച്ച് ഉച്ചയ്ക്ക് 12.50-ഓടെ റിയാദിലെത്തും.

യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് സര്‍വീസുകള്‍ ആഴ്ചയില്‍ ആറായി വര്‍ദ്ധിപ്പിക്കാന്‍ അധികൃതര്‍ക്ക് പദ്ധതിയുണ്ട്. റിയാദ് സര്‍വീസിന് പിന്നാലെ ജിദ്ദയില്‍ നിന്നുള്ള വിമാനങ്ങളും വൈകാതെ പുനരാരംഭിക്കുമെന്ന സൂചനകള്‍ മലബാര്‍ മേഖലയിലെ പ്രവാസികള്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

നിലവില്‍ മറ്റ് വിമാനത്താവളങ്ങളെയും കണക്ഷന്‍ ഫ്‌ലൈറ്റുകളെയും ആശ്രയിക്കുന്ന പ്രവാസികള്‍ക്ക് ഈ തീരുമാനം സമയലാഭത്തോടൊപ്പം വലിയ സാമ്പത്തിക ലാഭവും നല്‍കും. കൂടാതെ, വരാനിരിക്കുന്ന ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ക്കും നേരിട്ടുള്ള ഈ വിമാന സര്‍വീസ് വലിയ അനുഗ്രഹമാകും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026