l o a d i n g

ഗൾഫ്

ജിസാനില്‍ റോഡപകടത്തില്‍ മരിച്ച ചെന്നൈ സ്വദേശിനിയായ നഴ്സ് ബ്യൂള അരുള്‍ദോസിന്റെ മൃതദേഹം നാട്ടിലേക്കയച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 4, 2026

ജിസാന്‍: ജിസാന്‍ അല്‍അഹദിലുണ്ടായ റോഡപകടത്തെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 22 ന് മരണമടഞ്ഞ തമിഴ്നാട് ചെന്നൈ ഗാന്ധിനഗര്‍ പട്ടാഭിരാം സ്വദേശിനി ബ്യൂള അരുള്‍ദോസിന്റെ (48) മൃതദേഹം ഇന്ന് ജിസാനില്‍ നിന്ന് ജിദ്ദ വഴി കൊച്ചിയിലേക്ക് അയച്ചു. അബൂഅരീഷ് സ്പെഷ്യലിറ്റി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം ചെയ്യുന്നതിനായി ജിസാന്‍ സെന്‍ട്രല്‍ മോര്‍ച്ചറിയിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ജിദ്ദ വിമാനത്താളത്തില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ നാളെ കൊച്ചിയിലെത്തിക്കുന്ന മൃതദേഹം ചൊവ്വാഴ്ച്ച ഉച്ചയോടെ സ്വദേശമായ തൂത്തുക്കുടിയില്‍ എത്തിച്ച് സംസ്‌കരിക്കും. ജിസാനിലുള്ള ഭര്‍ത്താവ് അരുള്‍ദോസ് മോഹനും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. ബ്യൂളയുടെ മൃതദേഹം ജിസാന്‍ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ ആശുപത്രിയിലെ സഹപ്രര്‍ത്തകരും ജിസാനിലെ സാമൂഹിക പ്രവര്‍ത്തകരുമടക്കം നിരവധിപേര്‍ എത്തിയിരുന്നു.

ജിസാന്‍ അല്‍അഹദിനു സമീപമുള്ള അല്‍ഹര്‍ഥ് ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു ബ്യൂള. ഡിസംബര്‍ 10 ന് രാത്രി ജോലികഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങവേ റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ അമിത വേഗത്തില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്കും ശരീരത്തിനും ഗുരുതമായി പരിക്കേറ്റ ബ്യൂളയെ പട്രോള്‍ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. അബൂഅരീഷ് കിംഗ് ഫഹദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന ബ്യൂള 12 ദിവസങ്ങള്‍ക്കുശേഷം ഡിസംബര്‍ 22 നാണ് മരിച്ചത്.

കഴിഞ്ഞ 21 വര്‍ഷമായി ജിസാനില്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവ് അരുള്‍ ദോസ് മോഹന്‍ അരാമെക്സ് ജിസാന്‍ ഓഫീസിലെ ജീവനക്കാരനാണ്. ഭര്‍ത്താവും കുടുംബവുമൊത്ത് ജിസാനിലെ അല്‍അഹദില്‍ താമസിക്കുകയായിരുന്നു. അപകടം നടക്കുന്നതിന് പത്ത് ദിവസം മുമ്പാണ് ഇരുവരും അവധികഴിഞ്ഞ് നാട്ടില്‍ നിന്നെത്തിയത്. മക്കളായ പ്രൈസി അരുള്‍, പോള്‍ മോസസ് എന്നിവര്‍ ചെന്നൈയില്‍ വിദ്യാര്‍ത്ഥികളാണ്. ചെന്നൈയിലെ ജ്ഞാന രാജ് -ഇസ്താര്‍ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് അരുള്‍ദോസിന്റെയും സുഹൃത്ത് ജോസഫിന്റെയും നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്. ജിസാന്‍ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (ജല) പ്രവര്‍ത്തകര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026