l o a d i n g

ഗൾഫ്

നാടണയാന്‍ സന്ദീപിന് പ്രവാസി ലീഗല്‍ സെല്ലിന്റെ കൈത്താങ്ങ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 5, 2026

മനാമ: ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ച മാഹി സ്വദേശിയായ പ്രവാസിക്ക് നാടണയാന്‍ പ്രവാസി ലീഗല്‍ സെല്ലിന്റെ സഹായം. ജീവിതം കരുപ്പിടിപ്പിക്കാന്‍ 2011ല്‍ ബഹറിനില്‍ എത്തിയ സന്ദീപ് തുണ്ടിയില്‍ എന്ന പ്രവാസിക്കാണ് പി എല്‍ സി ബഹറിന്‍ ചാപ്റ്റര്‍ നാട്ടിലേക്ക് തിരികെ മടങ്ങുവാനുള്ള സാഹചര്യം ഒരുക്കി കൊടുത്തത്.

സ്വന്തം ബിസിനസ് ആയിരുന്നു സന്ദീപിന്. സാമ്പത്തിക പ്രശ്‌നം കാരണം ബിസിനസ് അവതാളത്തിലാവുകയും ഒന്നിലധികം കേസുകളില്‍ ഉള്‍പ്പെടുകയും ചെയ്തു. തന്റെയും ഭാര്യയുടെയും മകളുടെയും വിസ പോലും പുതുക്കുവാന്‍ സാധിക്കാത്ത അവസ്ഥ അദ്ദേഹത്തിനുണ്ടായി. സാമ്പത്തിക ബുദ്ധിമുട്ട് കാരണം നാട്ടിലേക്ക് തിരിച്ചു പോകുവാനുള്ള സാധ്യതയും മങ്ങി കിടക്കുകയായിരുന്നു.

പ്രവാസി ലീഗല്‍ സെല്‍ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി അതില്‍ ഇടപെടുകയും, സന്ദീപിന്റെ ഭാര്യയുടെയും മകളുടെയും നാട്ടിലേക്കുള്ള തിരിച്ചുപോക്ക് കഴിഞ്ഞ ഓഗസ്റ്റില്‍ സാധ്യമാക്കുകയും ചെയ്തു. ശ്രീ സന്ദീപ് ഇന്നലെ നാട്ടിലേക്ക് തിരിച്ചു പോയി.

അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും തിരിച്ചുപോക്കിന് എല്ലാ സഹായവും നല്‍കിയ ഇന്ത്യന്‍ എംബസി അധികൃതര്‍ക്കും, വക്കീല്‍ താരീഖ് അല്‍ഒവാനും, താമസ ഭക്ഷണ സൗകര്യം ഏര്‍പ്പാടാക്കിയ സിക്ക് ഗുരുദ്വാര അധികൃതര്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി പ്രവാസി ലീഗല്‍ സെല്‍ ബഹറിന്‍ ചാപ്റ്റര്‍ പ്രസിഡണ്ടും ഗ്ലോബല്‍ പി ആര്‍ ഓയുമായ സുധീര്‍ തിരുനിലത്ത് അറിയിച്ചു.

ബുദ്ധിമുട്ടുകളില്‍ അക്കപ്പെട്ട പ്രവാസികള്‍ക്ക് അര്‍ഹമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നതില്‍ പ്രവാസി ലീഗല്‍ സെല്‍ എന്നും മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും സന്ദീപിന്റെ തിരിച്ചുപോക്ക് അതിനൊരുദാഹരണമാണ് എന്നും പി എല്‍ സി ബഹറിന്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഡോ. റിതിന്‍ രാജ് പറഞ്ഞു.

ഫോട്ടോ: സന്ദീപിനെ യാത്രയാക്കിയപ്പോള്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026