l o a d i n g

ഗൾഫ്

തബൂക്ക് പ്രവാസി സാഹിത്യോത്സവിന് സമാപനം, മുറൂജ് സെക്ടര്‍ ജേതാക്കള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 7, 2026

തബൂക്ക്: ആര്‍.എസ്.സി (രിസാല സ്റ്റഡി സര്‍ക്കിള്‍) കലാലയം സാംസ്‌കാരിക വേദിയുടെ കീഴില്‍ പതിനഞ്ചാമത് എഡിഷന്‍ സാഹിത്യോത്സവ് തബൂക്കില്‍ സമര്‍പ്പിതമായി സംഘടിപ്പിച്ചു. വിവിധ ഇനങ്ങളിലായി വിദ്യാര്‍ത്ഥികള്‍ ആവേശകരമായി മാറ്റുരച്ചു. മത്സരങ്ങളില്‍ മുറൂജ് സെക്ടര്‍ ജേതാക്കളായപ്പോള്‍ ശാരലാം സെക്ടര്‍ രണ്ടാം സ്ഥാനം നേടി.

''വേരിറങ്ങിയ വിത്തുകള്‍'' എന്ന പ്രമേയത്തില്‍ നടന്ന സാംസ്‌കാരിക സംഗമം സാഹിത്യപ്രേമികള്‍ക്ക് നവാനുഭവമായി. സാഹിത്യോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തബൂക്കിലെ പ്രശസ്ത എഴുത്തുകാരനായ ഇസ്മായില്‍ പുള്ളാട്ട് നിര്‍വഹിച്ചു. പ്രവാസി യുവതലമുറയെ സാംസ്‌കാരികവും സാഹിത്യപരവുമായ ബോധത്തിലേക്ക് നയിക്കുന്നതില്‍ സാഹിത്യോത്സവങ്ങള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ഇസ്മായില്‍ പുള്ളാട്ട് അഭിപ്രായപ്പെട്ടു. പ്രമേയത്തെ ആസ്പദമാക്കി അബ്ദുറഹ്‌മാന്‍ കുറ്റിപ്പുറം പ്രഭാഷണം നടത്തി.

തബൂക്കിലെ വിവിധ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്ത് ആശംസകള്‍ അറിയിച്ചു. ഐസിഎഫ് പ്രതിനിധിയായി അബൂബക്കര്‍ സഖാഫി കാരാട്, കെഎംസിസിയെ പ്രതിനിധീകരിച്ച് ആഷിക് മാട്ടില്‍, മലയാളി അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ സര്‍വീസ്ല്‍ നിന്ന് അബ്ദുറഹീം, കെ സി എഫ് പ്രതിനിധിയായി മുഹമ്മദ് അലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷൗക്കത്ത് മാസ്റ്റര്‍ പാങ്ങ്, ഉബൈസ്, അബൂബക്കര്‍ സഖാഫി മഞ്ചേശ്വരം തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ഐസിഎഫ് തബൂക്ക് പ്രസിഡണ്ട് മുഹമ്മദ് കുട്ടി മുസ്ലിയാര്‍ മൊഴിയൂര്‍ സാംസ്‌കാരിക സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.
ഐസിഎഫ് മദീന ചാപ്റ്റര്‍ പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് സഅദി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. സാഹിത്യോത്സവ് സ്വാഗതസംഘം കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് റാഫി സ്വാഗതവും ഹസ്സന്‍ തിരുവനന്തപുരം നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026