l o a d i n g

ഗൾഫ്

ബിദ്ബിദ് അക്രമം: 59 പ്രവാസികളെ നാടുകടത്താന്‍ ഒമാന്‍ കോടതിയുടെ ഉത്തരവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 10, 2026

മസ്‌കത്ത്: ഒമാനിലെ ബിദ്ബിദില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന് നേരെ അക്രമം നടത്തിയ സംഭവത്തില്‍ 59 പ്രവാസികളെ നാടുകടത്താന്‍ കോടതി വിധിച്ചു. നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ക്രമസമാധാന ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ വിധി. പ്രതികള്‍ക്ക് മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട്.

കഴിഞ്ഞ ഡിസംബര്‍ 25-നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു കമ്പനിയുടെ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സ് പരിസരത്ത് ഒത്തുകൂടിയ സംഘം വാഹനങ്ങളും ടെന്റുകളും തകര്‍ക്കുകയും സംഘര്‍ഷത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. പിരിഞ്ഞുപോകാനുള്ള പൊലീസിന്റെ കര്‍ശന നിര്‍ദ്ദേശം അവഗണിക്കുകയും അക്രമം തുടരുകയും ചെയ്തതോടെയാണ് റോയല്‍ ഒമാന്‍ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

പ്രതികളുടെ പക്കല്‍ നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണുകള്‍ കണ്ടുകെട്ടാനും ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇവരെ രാജ്യത്ത് നിന്ന് പുറത്താക്കാനും പബ്ലിക് പ്രൊസിക്യൂഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്തെ നിയമവാഴ്ച ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന ശക്തമായ മുന്നറിയിപ്പാണ് ഈ വിധിയിലൂടെ അധികൃതര്‍ നല്‍കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026