l o a d i n g

ഗൾഫ്

സൗദിയില്‍ തണുപ്പ് കടുക്കുന്നു; ശൈത്യത്തിന്റെ രണ്ടാം ഘട്ടമായ 'അല്‍ ശബത്തിന്' നാളെ തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 10, 2026

റിയാദ്: സൗദി അറേബ്യയില്‍ ശൈത്യകാലം അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലേക്ക് കടക്കുന്നു. ശൈത്യത്തിന്റെ ഒന്നാം ഘട്ടമായ 'മുറബ്ബാനിയ്യ' ഇന്ന് അവസാനിക്കുന്നതോടെ, നാളെ മുതല്‍ 'അല്‍ ശബത്ത്' സീസണ്‍ ആരംഭിക്കുമെന്ന് പ്രശസ്ത കാലാവസ്ഥാ നിരീക്ഷകന്‍ ഖാലിദ് അല്‍ സആക് അറിയിച്ചു. ഇതോടെ വരും ദിവസങ്ങളില്‍ രാജ്യത്ത് തണുപ്പിന് കടുപ്പമേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

26 ദിവസം നീളുന്ന സീസണ്‍ അറേബ്യന്‍ ശൈത്യകാലത്തെ ഏറ്റവും തണുപ്പേറിയ സമയമായാണ് 26 ദിവസം നീണ്ടുനില്‍ക്കുന്ന 'അല്‍ ശബത്ത്' അറിയപ്പെടുന്നത്. ഈ കാലയളവില്‍ അസ്ഥി തുളയ്ക്കുന്ന തണുത്ത കാറ്റും താപനിലയിലെ വന്‍ ഇടിവും പ്രതീക്ഷിക്കാം. വീടിനകത്തും പുറത്തും ഒരുപോലെ തണുപ്പ് അനുഭവപ്പെടുന്ന ശൈത്യമാണ് ഇതിന്റെ പ്രത്യേകത.

രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മദീന, മക്ക, അല്‍ബഹ, അസീര്‍ എന്നീ പ്രവിശ്യകളില്‍ നേരിയ മഴയ്ക്കൊപ്പം കനത്ത മൂടല്‍മഞ്ഞും അനുഭവപ്പെട്ടേക്കാം. മൂടല്‍മഞ്ഞ് കാഴ്ചപരിധി കുറയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

മദീന, തബൂക്ക്, അല്‍ജൗഫ്, വടക്കന്‍ പ്രവിശ്യ, ഹാഇല്‍, ഖസീം, റിയാദ് എന്നിവിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്. അന്തരീക്ഷം മേഘാവൃതമായിരിക്കുമെങ്കിലും കാറ്റിന്റെ വേഗത കൂടുന്നത് ജനജീവിതത്തെ ബാധിച്ചേക്കാം. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ മാസ്‌ക് ധരിക്കണമെന്നും പുറത്തിറങ്ങുമ്പോള്‍ കരുതലുണ്ടാകണമെന്നും ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കി.

ശൈത്യം കടുക്കുന്ന സാഹചര്യത്തില്‍ ഹീറ്ററുകള്‍ ഉപയോഗിക്കുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026